Quantcast

'ജിഫ്രി തങ്ങളെ അധിക്ഷേപിച്ച ബഹാഉദ്ദീൻ നദ്‌വിക്കെതിരെ നടപടി വേണം'; സമസ്ത മുശാവറക്ക് കീഴ്ഘടകങ്ങളുടെ ഭാരവാഹികളുടെ കത്ത്

സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ റഹ്മാൻ ഫൈസിയും സമസ്ത പ്രസിഡന്റിനെ അവഹേളിച്ചുവെന്ന് പരാതിയിൽ ആരോപണമുണ്ട്

MediaOne Logo

Web Desk

  • Published:

    25 Jan 2026 8:17 PM IST

ജിഫ്രി തങ്ങളെ അധിക്ഷേപിച്ച ബഹാഉദ്ദീൻ നദ്‌വിക്കെതിരെ നടപടി വേണം; സമസ്ത മുശാവറക്ക് കീഴ്ഘടകങ്ങളുടെ ഭാരവാഹികളുടെ കത്ത്
X

കോഴിക്കോട്: സമസ്ത മുശാവറ അംഗം ബഹാഉദ്ദീൻ നദ്‌വിക്കെതിരെ പരാതി നൽകി കീഴ്ഘടകങ്ങളുടെ ഭാരവാഹികൾ. സമസ്തയുടെ ഔദ്യോഗിക സ്ഥാപനമായ പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളജിന്റെ വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന സുന്നി മഹല്ല് ഫെഡറേഷന്റെ പരിപാടിയിൽ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളെ ആക്ഷേപിക്കുന്ന വിധത്തിൽ ബഹാഉദ്ദീൻ നദ്‌വി സംസാരിച്ചുവെന്നാണ് പരാതി. നേരത്തെയും പല വേദികളിൽ സമസ്തയെയും അതിന്റെ പ്രസിഡന്റിനെയും നിരന്തരം ആക്ഷേപിക്കുന്ന പ്രവണത നദ്‌വി തുടർന്നു വരികയാണ്. ജംഇയ്യത്തുൽ ഖുത്തബാഇന്റെ വേദിയിൽ മഹല്ലുകൾ സമസ്തയിൽ രജിസ്റ്റർ ചെയ്യണമെന്ന് പറഞ്ഞതിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സമസ്ത പ്രസിഡന്റിനെ പരിഹസിക്കുന്നതായിരുന്നു നദ്‌വിയുടെ പ്രസംഗമെന്നും പരാതിയിൽ പറയുന്നു.

സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ റഹ്മാൻ ഫൈസിയും സമസ്ത പ്രസിഡന്റിനെ അവഹേളിച്ചുവെന്ന് പരാതിയിൽ ആരോപണമുണ്ട്. സംഘടനയുടെ അച്ചടക്കം ലംഘിച്ച രണ്ടുപേർക്കും എതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

എ.എം പരീദ് (എസ്‌വൈഎസ് സംസ്ഥാന ട്രഷറർ), അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ( എസ്‌വൈഎസ് സംസ്ഥാന വർക്കിങ്് സെക്രട്ടറി), ഇബ്രാഹീം ഫൈസി പേരാൽ ( എസ്‌വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്), കൊടക് അബ്ദുറഹിമാൻ മുസ്‌ലിയാർ (സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി), കെ.ടി ഹുസൈൻ കുട്ടി മൗലവി (സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ), പി. എ ശിഹാബുദ്ദീൻ മുസ്‌ലിയാർ (സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ), മുസ്തഫ മുണ്ടുപാറ ( പ്രസിഡന്റ്, സമസ്ത എംപ്ലോയീസ് അസോസിയേഷൻ), സുലൈമാൻ ദാരിമി ഏലംകുളം (ജനറൽ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വുബാ), കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ (വർക്കിങ് സെക്രട്ടറി, സമസ്ത മദ്രസാ മാനേജ്‌മെന്റ് അസോസിയേഷൻ), ഒ.പി.എം അഷ്‌റഫ് കുറ്റിക്കടവ് (ജനറൽ സെക്രട്ടറി, എസ്‌കെഎസ്എസ്എഫ്), സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി (വൈസ് പ്രസിഡന്റ്, എസ്‌കെഎസ്എസ്എഫ്), അയ്യൂബ് മാസ്റ്റർ മുട്ടിൽ (ട്രഷറർ, എസ്‌കെഎസ്എസ്എഫ്).

TAGS :

Next Story