Quantcast

ഓൺലൈൻ കേസിൽ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് പണം തട്ടി; ബിജെപി നേതാക്കൾക്കെതിരെ പരാതി

ചേലാട് സ്വദേശി ജോർജും കുടുംബവുമാണ് പ്രതിശേധിച്ചത്

MediaOne Logo

Web Desk

  • Published:

    2 Feb 2026 12:56 PM IST

ഓൺലൈൻ കേസിൽ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് പണം തട്ടി; ബിജെപി നേതാക്കൾക്കെതിരെ പരാതി
X

കൊച്ചി: എറണാകുളം കോതമംഗലത്ത് ബിജെപി നേതാക്കൾ പണം തട്ടിയെടുത്തുവെന്ന് ആരോപിച്ച് ബിജെപി മണ്ഡലം ഓഫീസിന് മുന്നിൽ കുടുംബത്തിന്‍റെ പ്രതിഷേധം. ഓൺലൈൻ കേസിൽ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് പരാതി. ചേലാട് സ്വദേശി ജോർജും കുടുംബവുമാണ് പ്രതിശേധിച്ചത്.ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ മാങ്ങോട്, മണ്ഡലം സെക്രട്ടറി സുനീഷ് എന്നിവർക്കെതിരെയാണ് പരാതി .

ബിജെപിയുടെ പ്രാദേശിക നേതാക്കൾ പത്ത് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കുടുംബം ആരോപിക്കുന്നു. പണം തിരികെ ചോദിച്ചപ്പോൾ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തുന്നുവെന്നും പരാതി. മകന്‍റെ പേരിൽ കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തുന്നു. ബിജെപിയുടെ സംസ്ഥാന, ജില്ലാ നേതൃത്വത്തിനും പരാതി അയച്ചിട്ടും ഫലമുണ്ടായില്ലെന്നും ജോര്‍ജ് പറയുന്നു.



TAGS :

Next Story