Quantcast

കടയിൽ കയറി സ്ത്രീകളെയും കുട്ടിയെയും മർദിച്ചു; സിപിഎം ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശിക്കെതിരെ പരാതി

കൈക്ക് പരിക്കേറ്റ കുട്ടി വെള്ളനാട് ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്

MediaOne Logo

Web Desk

  • Published:

    21 Sept 2024 12:00 AM IST

കടയിൽ കയറി സ്ത്രീകളെയും കുട്ടിയെയും മർദിച്ചു; സിപിഎം ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശിക്കെതിരെ പരാതി
X

തിരുവനന്തപുരം: സിപിഎം ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി കടയിൽ കയറി സ്ത്രീകളെയും കുട്ടിയെയും മർദിച്ചെന്ന് പരാതി. വെള്ളനാട് വില്ലേജ് ഓഫീസിന് പരിസരത്തെ തട്ടുകടയിൽ വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം.

കടയുടെ മുന്നിൽ വെച്ച ബോർഡും തട്ടും മാറ്റാൻ ആവശ്യപ്പെട്ടാണ് ഇയാൾ ആക്രമിച്ചെതെന്ന് കുടുംബം പറയുന്നു. മൊബൈൽ ഫോണിൽ ദൃശ്യം പകർത്തിയ കടയുടമയുടെ മകനെയും ഇയാൾ ആക്രമിച്ചു.

കൈക്ക് പരിക്കേറ്റ കുട്ടി വെള്ളനാട് ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. തന്റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച റോഡിൽ ബോർഡ് വെയ്ക്കാൻ പറ്റില്ലെന്ന് പറഞ്ഞായിരുന്നു മർദനം. സംഭവത്തിൽ കുടുംബം വെള്ളനാട് പൊലീസിൽ പരാതി നൽകി.

TAGS :

Next Story