Quantcast

'സ്വാതന്ത്ര്യദിന പോസ്റ്ററിൽ ഗാന്ധിജിയെ അപമാനിച്ചു'; 'ജനം ടിവി'ക്ക് എതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു

വി.ഡി സവർക്കറുടെ ഫോട്ടോയാണ് പോസ്റ്ററിൽ ഏറ്റവും മുന്നിൽ നൽകിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    15 Aug 2026 12:40 PM IST

സ്വാതന്ത്ര്യദിന പോസ്റ്ററിൽ ഗാന്ധിജിയെ അപമാനിച്ചു; ജനം ടിവിക്ക് എതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു
X

പാലക്കാട്: സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം ടിവി ചാനലിനെതിരെ ഡിജിപിക്ക് പരാതി. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാരാണ് പരാതി നൽകിയത്. ജനം ടിവി പുറത്തിറക്കിയ പോസ്റ്ററിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം ഏറ്റവും പിന്നിലായാണ് നൽകിയിരിക്കുന്നത്.

വി.ഡി സവർക്കറുടെ ഫോട്ടോയാണ് പോസ്റ്ററിൽ ഏറ്റവും മുന്നിൽ നൽകിയിരിക്കുന്നത്. ആർഎസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാർ, സർദാർ വല്ലഭായ് പട്ടേൽ, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ് തുടങ്ങിയവർക്ക് പിന്നിലായാണ് ഗാന്ധിജിയുടെ ഫോട്ടോയുള്ളത്. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രം പോസ്റ്ററിൽ ഇല്ല. മറാഠ ഭരണാധികാരിയായിരുന്ന ശിവജിയുടെ ഫോട്ടോ ചെങ്കോട്ടക്ക് മുകളിലായി പോസ്റ്ററിൽ നൽകിയിട്ടുണ്ട്.



TAGS :

Next Story