'ലാത്തികൊണ്ട് കുത്തി,ബൂട്ട് കൊണ്ട് മർദിച്ചു'; കോഴിക്കോട് കുന്ദമംഗലം പൊലീസിനെതിരെയും പരാതി
പരാതി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്നും പന്തീർപ്പാടം സ്വദേശി സലീം

കോഴിക്കോട്: കുന്ദമംഗലം സ്വദേശിയെയും പൊലീസ് മർദിച്ചതായി ആരോപണം. കുന്നമംഗലം പന്തീർപ്പാടം സ്വദേശി സലീമിനാണ് മർദനമേറ്റത്. മർദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പരാതി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്നും സലീം മീഡിയവണിനോട് പറഞ്ഞു.
'2015 ലാണ് കുന്ദമംഗലത്തുണ്ടായ രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലെടുത്തത്. അന്നത്തെ കുന്ദമംഗലം സിഐയാണ് വണ്ടിയിലേക്ക് പിടിച്ചുകയറ്റിയത്. വണ്ടിയില്‍വെച്ച് ലാത്തി കൊണ്ട് കാലിടിച്ചു. പൊലീസുകാരുടെ ബൂട്ട് കൊണ്ടും മര്‍ദിച്ചു.എന്‍റെ സ്റ്റേഷന്‍ പരിധിയല്ലാത്ത ചേവായൂരിലേക്കാണ് എന്നെ കൊണ്ടുപോയത്. എനിക്ക് ഒരുതുള്ളി വെള്ളം പോലും നല്‍കരുതെന്നും ആരു വന്നാലും കാണിക്കരുതെന്നും അവിടെയുള്ള ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി.അവിടെ വെച്ച് മൂത്രം ഒഴിക്കാന്‍ പോലും അനുവദിച്ചില്ല.പിറ്റേദിവസമാണ് കുന്ദമംഗലം കോടതയില്‍ എന്നെ ഹാജരാക്കിയത്. കിട്ടുന്ന എല്ലാ വകുപ്പും ചുമത്തി 25 ദിവസത്തോളം ജയിലില്‍ കിടത്തുകയും ചെയ്തു.പൊലീസിനെതിരെ പരാതി നല്‍കിയിട്ടും അത് സ്വീകരിക്കാന്‍ പോലും തയ്യാറായില്ല'. സലീം പറഞ്ഞു.
Adjust Story Font
16

