കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് വിമത സ്ഥാനാർഥിക്ക് വധഭീഷണിയെന്ന് പരാതി
ചെറുവണ്ണൂർ പഞ്ചായത്ത് 13-ാം വാർഡിൽ മത്സരിക്കുന്ന നന്ദൻ ആണ് പരാതി നൽകിയത്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് റിബൽ സ്ഥാനാർഥിക്ക് വധഭീഷണിയെന്ന് പരാതി. ചെറുവണ്ണൂർ പഞ്ചായത്ത് 13-ാം വാർഡിൽ മത്സരിക്കുന്ന നന്ദൻ ആണ് പരാതി നൽകിയത്. പത്രിക പിൻവലിച്ചില്ലെങ്കിൽ കുടുംബം അനാഥമാകുമെന്നാണ് ഭീഷണി.
ബൈക്കിൽ എത്തിയ രണ്ടുപേർ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കോൺഗ്രസ് സീറ്റ് നൽകാത്തതിനെ തുടർന്ന് നന്ദൻ വിമതനായി മത്സരിക്കുകയായിരുന്നു. മേപ്പയൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story
Adjust Story Font
16

