അന്വേഷണം നടത്താതെ പീഡനക്കേസില്‍ പ്രതിയാക്കിയെന്ന് പരാതി; 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
നഷ്ടപരിഹാരത്തുക തിരുവമ്പാടി എസ് ഐ ഇ.കെ രമ്യയില്‍ നിന്ന് ഈടാക്കണമെന്ന് കമ്മീഷന്‍

കോഴിക്കോട്: അന്വേഷണം നടത്താതെ പീഡനക്കേസില്‍ പ്രതിയാക്കിയയെന്ന പരാതിയില്‍ കോഴിക്കോട്ടെ പൊതുപ്രവര്‍ത്തകന് 50,000 നഷ്ടപരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.
നഷ്ടപരിഹാരത്തുക തിരുവമ്പാടി എസ് ഐ ഇ.കെ രമ്യയില്‍ നിന്ന് ഈടാക്കണമെന്ന് കമ്മീഷന്‍. തിരുവമ്പാടി സ്വദേശി എ.എം.സൈതലവിയെ പ്രാഥമികാന്വേഷണമില്ലാതെ പീഡനക്കേസില്‍ പ്രതിയാക്കിയെന്ന പരാതിയിലാണ് നടപടി.
2023ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സൈതലവിയുടെ ബന്ധുവായ സ്ത്രീയാണ് പരാതി നല്‍കിയത്. കോടതിയില്‍ തള്ളി പോയ കേസാണിത്.
എന്നാല്‍ അന്വേഷണം നടത്താതെയാണ് സൈതലവിയെ പ്രതിയാക്കിയെന്നായിരുന്നു പരാതി. ഈ പരാതിയിലാണ് മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ്. വകുപ്പ് തല നടപടി കൂടി എസ് ഐക്ക് എതിരെ എടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ താന്‍ വിശദമായി അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് കേസില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതെന്നാണ് എസ് ഐ പറഞ്ഞത്.
Adjust Story Font
16

