Quantcast

മാസപ്പടിക്കേസിൽ എസ്എഫ്‌ഐഒക്ക് തിരിച്ചടി; കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് പാലിച്ചില്ലെന്ന് ഡൽഹി ഹൈക്കോടതി

കേസ് വീണ്ടും ചീഫ് ജസ്റ്റിസിന് തിരിച്ചയച്ചു

MediaOne Logo

Web Desk

  • Updated:

    2025-05-28 07:54:13.0

Published:

28 May 2025 12:30 PM IST

മാസപ്പടിക്കേസിൽ എസ്എഫ്‌ഐഒക്ക് തിരിച്ചടി; കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് പാലിച്ചില്ലെന്ന് ഡൽഹി ഹൈക്കോടതി
X

ന്യൂഡല്‍ഹി: മാസപ്പടി കേസിൽ എസ്എഫ്ഐഒക്ക് തിരിച്ചടി. കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് എസ്എഫ്ഐഒ പാലിച്ചില്ലെന്ന് ഡൽഹി ഹൈക്കോടതി കുറ്റപ്പെടുത്തി. കുറ്റപത്രം നൽകില്ലെന്ന് ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് എന്തുകൊണ്ട് പാലിച്ചില്ലെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യൻ പ്രസാദ് ചോദിച്ചു. ഇക്കാര്യം രേഖപ്പെടുത്തി വീണ്ടും കേസ് ചീഫ് ജസ്റ്റിസിന് തിരിച്ചയച്ചു.

എസ്എഫ്ഐഒക്ക് കേസ് അന്വേഷിക്കാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി സിഎംആര്‍എല്‍ ഫയൽ ചെയ്ത ഹരജിയിലാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി.വീണ ഉടമയായ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സിഎംആര്‍എല്‍ മാസപ്പടി കേസിലാണ് ഡൽഹി ഹൈക്കോടതിയിൽ നിന്നും അന്വേഷണ ഏജൻസിയായ എസ്എഫ്ഐഒയ്ക്ക് തിരിച്ചടിയുണ്ടായത്.

ജസ്റ്റിസ് സുബ്രഹ്മണ്യ പ്രസാദ് ആണ് ആദ്യം കേസ് കേട്ടിരുന്നത്. ആദായനികുതിവകുപ്പിൻ്റെ തർക്കപരിഹാര ട്രിബ്യൂണൽ തീർപ്പ്കൽപ്പിച്ചകേസിൽ എസ്എഫ്ഐഒക്ക് അന്വേഷിക്കാൻ അധികാരമില്ലെന്നും എഫ്ഐആര്‍ റദ്ദാക്കണം എന്നുമായിരുന്നു സിഎംആര്‍എല്ലിൻ്റെ ആവശ്യം. എഫ്ഐആര്‍ റദ്ദാക്കിയില്ലെങ്കിലും കുറ്റപത്രം കോടതിയുടെ അനുമതി ഇല്ലാതെസമർപ്പിക്കരുതെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യപ്രസാദ് പറഞ്ഞിരുന്നു.ഈ ആവശ്യം അംഗീകരിക്കാമെന്ന് വാക്കാൽ കേന്ദ്രം ഉറപ്പ് നൽകിയിരുന്നു.


TAGS :

Next Story