Quantcast

പൊലീസ് വാഹനം തകർത്ത കേസിലെ പ്രതി കരഞ്ഞ് മാപ്പപേക്ഷിക്കുന്ന വീഡിയോ പ്രചരിപ്പിച്ച സംഭവം; പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകി

പൗരന് ഉറപ്പ് നൽകുന്ന അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കുവാനുള്ള മൗലീകാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ് എന്ന് കാണിച്ചാണ് പരാതി

MediaOne Logo

Web Desk

  • Published:

    29 Jan 2026 8:59 PM IST

പൊലീസ് വാഹനം തകർത്ത കേസിലെ പ്രതി കരഞ്ഞ് മാപ്പപേക്ഷിക്കുന്ന വീഡിയോ പ്രചരിപ്പിച്ച സംഭവം; പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകി
X

കൊച്ചി: പൊലീസ് ജീപ്പ് തകർത്ത കേസിലെ പ്രതിയായ സജീവനെ പിടികൂടിയപ്പോൾ കരഞ്ഞ് മാപ്പ് അപേക്ഷിച്ച വിഡിയോ പൊലീസിന്റെ ഔദ്യോ​ഗിക സമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽ‌കി. പെരുമ്പാവൂർ സ്വദേശി അഡ്വ. ആഷിഖ് കരോത്ത് ആണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയേയും സംസ്ഥാന പൊലീസ് മേധാവിയേയും പത്തനപുരം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറേയും എതിർകക്ഷികളാക്കി പരാതി നൽകിയത്.

ജനുവരി പത്തൊൻപതാം തീയതി നടന്ന സംഭവത്തിൽ പ്രതിയെ തമിഴ്നാട്ടിലെ തേനിയിൽ നിന്നും അറസ്റ്റ് ചെയ്തപ്പോൾ ആണ് പൊലീസ് പ്രതിയെ താമസിച്ചിരുന്ന വീടിൻ്റെ വാതിൽ ചവിട്ടിപ്പൊളിച്ച് കസ്റ്റഡിയിൽ എടുക്കുന്നതിൻ്റെയും പ്രതി കരഞ്ഞ് മാപ്പ് പറയുന്നതിൻ്റെയും വീഡിയോ ചിത്രീകരിച്ച് കേരളാ പോലീസിൻ്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി പ്രചരിപ്പിച്ചത്.

ഇത്തരത്തിൽ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത് വഴി ഭരണഘടനയുടെ അനുഛേദം ഇരുപത്തിയൊന്ന് പ്രകാരം പൗരന് ഉറപ്പ് നൽകുന്ന അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കുവാനുള്ള മൗലീകാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ് കേരളാ പോലീസ് നടത്തിയിരിക്കുന്നത് എന്നാണ് പരാതിക്കാരൻ്റെ ആക്ഷേപം. പ്രസ്തുത വീഡിയോ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നിന്നും നീക്കം ചെയ്യാവാൻ ഉത്തരവാ കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

TAGS :

Next Story