Quantcast

ബിജെപിയില്‍ ധൂര്‍ത്തെന്ന് പരാതി; രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനായ ശേഷം പ്രതിമാസ ചെലവ് രണ്ടേകാല്‍ കോടിയായി

കെ.സുരേന്ദ്രന്റെ കാലത്ത് 35 ലക്ഷം മുതല്‍ 40 ലക്ഷം വരെയായിരുന്നു ചെലവ്

MediaOne Logo

Web Desk

  • Published:

    10 Sept 2025 12:38 PM IST

ബിജെപിയില്‍ ധൂര്‍ത്തെന്ന് പരാതി; രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനായ ശേഷം പ്രതിമാസ ചെലവ് രണ്ടേകാല്‍ കോടിയായി
X

തിരുവനന്തപുരം: സംസ്ഥാന ബിജെപിയില്‍ ധൂര്‍ത്തെന്ന് പരാതി. രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷന്‍ ആയതിനുശേഷം പാര്‍ട്ടിയുടെ പ്രതിമാസ ചെലവ് രണ്ടേകാല്‍ കോടിയാണ്.

പണച്ചെലവ് നാലിരട്ടി കൂടിയെന്ന് കാണിച്ച് ദേശീയ നേതൃത്വത്തിനാണ് പരാതി ലഭിച്ചത്. കെ.സുരേന്ദ്രന്റെ കാലത്ത് 35 ലക്ഷം മുതല്‍ 40 ലക്ഷം വരെയായിരുന്നു ചെലവ്.

ഇതാണ് നാലിരട്ടിയായി വര്‍ധിച്ചത്. ഓഫീസ് സെക്രട്ടറിയും ട്രഷററും ബിജെപി ദേശീയ നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. അനാവശ്യ ധൂര്‍ത്ത് എന്നാണ് പരാതി.

രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷന്‍ ആയതിന് ശേഷം വലിയ മാറ്റം സോഷ്യല്‍ മീഡിയ ടീമിലും മീഡിയ ടീമിലും വരുത്തിയിരുന്നു. കൂടാതെ ഓഫീസ് സംവിധാനങ്ങളിലും മാറ്റം വരുത്തിയിരുന്നു. ഹോട്ടല്‍ റൂമുകള്‍ എടുക്കുന്നത്, സോഷ്യല്‍ മീഡിയ, മീഡിയ ടീം എന്നിനര്‍ക്കുള്ള ചെലവുകളാണ് വര്‍ധിച്ചത്.

TAGS :

Next Story