നടിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതി; മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ
നോട്ടീസ് നൽകാതെയുള്ള അറസ്റ്റ് തടയണമെന്നാണ് ആവശ്യം

കൊച്ചി: നടിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ. നടി മുഖ്യമന്ത്രിക്കും പൊലീസിനും നൽകിയ പരാതിയിൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും നോട്ടീസ് നൽകാതെയുള്ള അറസ്റ്റ് തടയണമെന്നുമാണ് ആവശ്യം.
സാമുഹ്യ മാധ്യമങ്ങൾ വഴി അധിക്ഷേപിക്കുന്നതായി ചൂണ്ടിക്കാട്ടി നടി റിനി ആൻ ജോർജ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പിന്നാലെയാണ് അഭിഭാഷകൻ അലക്സ് കെ ജോൺ മുഖേന രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
മുഖ്യമന്ത്രിക്കും സൈബർ പൊലീസിനും ജില്ലാ പൊലീസ് മേധാവിക്കുമാണ് റിനി പരാതി നൽകിയത്. സമൂഹമാധ്യമങ്ങൾ വഴി തനിക്കെതിരായി അപകീർത്തികരമായ പ്രചാരണം നടത്തുന്നുവെന്നാണ് പരാതി. വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകൾ, ഓൺലൈൻ യൂട്യൂബ് ചാനലുകൾ എന്നിവർക്കെതിതിരെയും റിനി ആൻ ജോർജ് പരാതി നൽകിയിട്ടുണ്ട്.
Next Story
Adjust Story Font
16

