Quantcast

അയൽക്കാരിയുടെ കുളിമുറിയിൽ ക്യാമറവെച്ചുവെന്ന് പരാതി: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണോടു കൂടിയാണ് വീട്ടമ്മ പരാതി നൽകിയത്

MediaOne Logo

Web Desk

  • Updated:

    2022-06-11 13:38:51.0

Published:

11 Jun 2022 7:01 PM IST

അയൽക്കാരിയുടെ കുളിമുറിയിൽ ക്യാമറവെച്ചുവെന്ന് പരാതി: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
X

പാലക്കാട്: അയൽവാസിയുടെ കുളിമുറിയിൽ ക്യാമറവെച്ചെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പാലക്കാട് കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് ടൗൺ സൗത്ത് പൊലീസ് കേസെടുത്തത്. ഷാജഹാനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

കുളിമുറിയുടെ ജനലിൽ കൈകൾ കണ്ടതോടെ ഭയന്ന് വിറച്ച യുവതി സഹായത്തിനായി ഫോണിൽ വിളിച്ചത് അയൽവാസിയും, പൊതുപ്രവർത്തകനുമായ ഷാജഹാനെയായിരുന്നു. എന്നാൽ ഓട്ടത്തിനിടെ ഷാജഹാന്റെ ഫോൺ നിലത്ത് വീണിരുന്നു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണോടു കൂടിയാണ് വീട്ടമ്മ പരാതി നൽകിയത്. മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയക്കുമെന്ന് സൗത്ത് പോലീസ് അറിയിച്ചു. ഷാജഹാനെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തതായി സി.പി.എം ലോക്കൽ സെക്രട്ടറി വ്യക്തമാക്കി. കേസിൽ പ്രതിയായ ഷാജഹാൻ ഒളിവിലാണ്.

TAGS :

Next Story