Quantcast

ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ വോട്ടർമാരെ ചേർത്തു; തിരുവനന്തപുരം കോർപറേഷനിലെ വോട്ടർ പട്ടികയിൽ പരാതി

തമ്പാനൂർ, പാളയം, ഫോർട്ട് വാർഡുകളിൽ വോട്ട് ചേർത്തതിലാണ് പരാതി

MediaOne Logo

Web Desk

  • Updated:

    2025-08-20 06:20:17.0

Published:

20 Aug 2025 11:38 AM IST

ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ വോട്ടർമാരെ ചേർത്തു; തിരുവനന്തപുരം കോർപറേഷനിലെ വോട്ടർ പട്ടികയിൽ പരാതി
X

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ വോട്ടർ പട്ടികയിൽ പരാതി. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ വോട്ടർമാരെ ചേർത്തതിന് എതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി പരാതി നൽകി.

സംസ്കൃതി ഭവനുകളുടെ വിലാസത്തിലാണ് വോട്ട് ചേർത്തത്. തമ്പാനൂർ, പാളയം, ഫോർട്ട് വാർഡുകളിൽ വോട്ട് ചേർത്തതിലാണ് പരാതി. വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യണം എന്ന ആവശ്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയിരിക്കുന്നത്. ഫോര്‍ട്ട് വാര്‍ഡിലെ 97 ഭാഗം നമ്പര്‍ നാലില്‍ മാത്രം എഴ് വോട്ടുകള്‍ അവിടെ താമസിക്കാത്ത ആളുകളുടെ പേരില്‍ ചേര്‍ത്തതായി പരാതിയിൽ പറഞ്ഞു.

TAGS :

Next Story