Quantcast

തിരുവനന്തപുരത്ത് 14കാരന്റെ കൈ പൊലീസ് ഉദ്യോഗസ്ഥൻ ഒടിച്ചതായി പരാതി

അയിരൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ രജിത്തിനെതിരെയാണ് പരാതി

MediaOne Logo

Web Desk

  • Published:

    7 Feb 2025 1:55 AM GMT

തിരുവനന്തപുരത്ത് 14കാരന്റെ കൈ പൊലീസ് ഉദ്യോഗസ്ഥൻ ഒടിച്ചതായി പരാതി
X

തിരുവനന്തപുരം: 14 കാരന്റെ കൈ പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ച് ഒടിച്ചതായി പരാതി. പാളയം കുന്ന് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി കാശിനാഥന്റെ കൈക്കാണ് പൊട്ടൽ. അയിരൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ രജിത്തിനെതിരെ ആണ് പരാതി. വസ്തു തർക്കവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛനെ കസ്റ്റഡിയിൽ എടുക്കുന്നതിനിടെ ആയിരുന്നു സംഭവം.

രാജേഷും അയൽവാസി വിജയമ്മയൂം തമ്മിൽ വർഷങ്ങളായി വഴിതർക്കം നിലനിന്നിരുന്നു. അതിർത്തി പ്രശ്നവുമായി ബന്ധപ്പെട്ട് താൻ കെട്ടിയ വേലി വിജയമ്മയുടെ മരുമകൻ കൂടി ആയ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പൊളിച്ചു മാറ്റി എന്ന് രാജേഷും കുടുംബവും ആരോപിക്കുന്നു. ഇതേ തുടർന്ന് തർക്കം ഉണ്ടാവുകയും അയിരൂർ പൊലീസ് എത്തി ഇരുകൂട്ടരോടും സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ ഹാജരാവാൻ നിർദേശിച്ച സമയത്തിന് മുന്നേ പൊലീസ് സംഘം വീട്ടിലെത്തി രാജേഷിനെ കസ്റ്റഡിയിൽ എടുത്തു. ഇത് തടയാൻ ശ്രമിച്ചപ്പോൾ എസ്ഐ കുട്ടിയുടെ കൈ പിടിച്ച് തിരിച്ചു എന്നാണ് പരാതി. വേദന മാറാത്തതിനാൽ ആശുപത്രിയിൽ കാണിച്ചപ്പോൾ കുട്ടിയുടെ കയ്യിൽ പൊട്ടൽ കണ്ടെത്തിയിട്ടുണ്ട്.

രാജേഷിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ ബന്ധുക്കൾ ജീപ്പ് തടഞ്ഞു എന്നും അവരെ മാറ്റുക മാത്രമാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. 75 കാരിയായ വിജയമ്മയെ മർദിച്ചു എന്ന് ആരോപിച്ചായിരുന്നു രാജേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കോടതി റിമാൻഡ് ചെയ്ത രാജേഷിന് പിന്നീട് ജാമ്യം ലഭിച്ചു.

TAGS :

Next Story