Quantcast

ഊരൂട്ടമ്പലം സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപകർ അറിയാതെ പണം മറ്റുള്ളവർക്ക് കൈമാറിയെന്ന് പരാതി

എംഡിഎസ് ചിട്ടികളിലാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    5 April 2024 1:19 AM GMT

bank frauds,Urootambalam Cooperative Bank,thiruvananthapuram,ഊരൂട്ടമ്പലം സഹകരണ ബാങ്ക്,തിരുവനന്തപുരം,നിക്ഷേപ തട്ടിപ്പ്
X

തിരുവനന്തപുരം: ഊരൂട്ടമ്പലം സർവീസ് സഹകരണ സംഘത്തിൽ നിന്ന് നിക്ഷേപകർ അറിയാതെ പണം മറ്റു വ്യക്തികൾക്ക് കൈമാറിയതായി പരാതി. എംഡിഎസ് ചിട്ടികളിലാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്. നിക്ഷേപകരും കോൺഗ്രസ് വാർഡ് അംഗങ്ങളും അസിസ്റ്റൻറ് രജിസ്ട്രാർക്ക് പരാതി നൽകി.

സഹകരണ സംഘത്തിൽ കുറച്ചു മാസങ്ങളായി വ്യാപകമായ ക്രമക്കേടാണ് നടക്കുന്നത് എന്നാണ് പരാതി. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ലോണുകൾ നൽകുന്നതായി പരാതിക്കാർ പറയുന്നു . സംഭവം വിവാദമായതോടെ കോൺസ് പ്രവർത്തകർ കഴിഞ്ഞദിവസം ഊരൂട്ടമ്പലം ബാങ്കിന് മുന്നിൽ പ്രതിഷേധവുമായി എത്തിയിരുന്നു. എം ഡി എസ് ചിട്ടികളിൽ കോവിഡ് കാലത്ത് ചിലരുടെ നിക്ഷേപം മുടങ്ങിയിരുന്നു. ഈ തുകയെടുത്താണ് തിരിമറി നടത്തിയിരിക്കുന്നത് എന്നാണ് പരാതി.

സംഭവത്തിൽ വിശദമായി അന്വേഷണം വേണമെന്നാണ് നിക്ഷേപകർ പറയുന്നത്. സഹകരണ രജിസ്റ്റാർ നടത്തിയ രണ്ട് അന്വേഷണത്തിലും ക്രമക്കേട് കണ്ടെത്തി. അന്വേഷണത്തിൽ ബോർഡ് അംഗങ്ങൾക്ക് മതിയായ രേഖയില്ലാതെ പണം നൽകിയെന്നുള്ള വിവരവും പറയുന്നുണ്ട്. എന്നാൽ അന്വേഷണത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് സഹകാരികൾ പറയുന്നത്. ഇതേ തുടർന്നാണ് നിക്ഷേപകരും കോൺഗ്രസ് വാർഡ് അംഗങ്ങളും അസിസ്റ്റൻറ് രജിസ്ട്രാർക്ക് പരാതി നൽകിയത്.


TAGS :

Next Story