Quantcast

രാജീവ് ചന്ദ്രശേഖറിനെതിരെ എഫ്.ബി പോസ്റ്റ്: ബി.ജെ.പി പ്രവർത്തകനെ പാർട്ടിക്കാർ മർദിച്ചതായി പരാതി

രാജീവ് ചന്ദ്രശേഖറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് 3ജി തിരുവനന്തപുരമെന്ന് സായി പോസ്റ്റിട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-03-03 14:13:16.0

Published:

3 March 2024 1:52 PM GMT

Complaint that BJP worker Sai Prashanth was beaten up by party workers for his FB post against Rajeev Chandrasekhar.
X

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബി.ജെ.പിയുടെ ലോക്‌സഭാ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി പ്രവർത്തകനെ പാർട്ടിക്കാർ മർദിച്ചതായി പരാതി. പൗഡിക്കോണം സ്വദേശി സായി പ്രശാന്തിനാണ് മർദനമേറ്റത്. മർദിച്ചത് ബി.ജെ.പിക്കാരാണെന്നാണ് അദ്ദേഹത്തിന്റെ പരാതി. രാജീവ് ചന്ദ്രശേഖറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് 3ജി തിരുവനന്തപുരമെന്ന് സായി പോസ്റ്റിട്ടിരുന്നു. ഇതിനെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക്‌ ബിജെപി ഓഫീസിൽ വിളിച്ചു വരുത്തി മർദിച്ചെന്നാണ് അദ്ദേഹം പൊലീസിന് മൊഴി നൽകിയത്.

പട്ടിക കൊണ്ട് രണ്ട് കയ്യിലും അടിച്ചുവെന്നും ശരീരമാസകലം മർദിച്ചുവെന്നും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയതായും ശ്രീകാര്യം പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ബി.ജെ.പിയുടെ കഴക്കൂട്ടം മണ്ഡലം പ്രസിഡൻറ് ബി.ജി വിഷ്ണു, വൈസ് പ്രസിഡൻറ് ഹരി, പൗഡിക്കോണം വാർഡ് പ്രസിഡൻറ് ബിനീഷ് എന്നിവരാണ് തന്നെ മർദിച്ചതെന്നും പരാതിയിൽ പറഞ്ഞു.

സായി പ്രശാന്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നും ഉച്ചയ്ക്ക് പാർട്ടി ഓഫീസിന് മുന്നിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നുവെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു. അവിടെ നിന്ന് തള്ളി മാറ്റിയതല്ലാതെ മർദിച്ചിട്ടില്ലെന്ന് ബി.ജെ.പി കഴക്കൂട്ടം മണ്ഡലം കമ്മിറ്റി അറിയിച്ചു.


TAGS :

Next Story