എസ്‌ഐആർ; ബിഎൽഒമാർക്ക് കൃത്യമായ ഗൈഡ്‌ലൈൻ ലഭിക്കുന്നില്ലെന്ന് പരാതി
അക്ഷര തെറ്റുകൾക്ക് ഉൾപ്പെടെ ഹിയറിങ് വെക്കുന്നതോടെ പറഞ്ഞ സമയത്തിനുള്ളിൽ എസ്‌ഐആർ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയില്ലെന്നും ബിഎൽഒമാർ

മലപ്പുറം: എസ്‌ഐആറുമായി ബന്ധപ്പെട്ട് ബിഎൽഒമാർക്ക് കൃത്യമായ ഗൈഡ് ലൈൻ ലഭിക്കുന്നില്ലെന്ന് പരാതി. ഓരോ ദിവസവും പുതിയ നിർദേശങ്ങൾ നൽകുന്നു. ജനുവരി 21 വരെയായിരുന്ന ഡ്യൂട്ടി വീണ്ടും ഫെബ്രുവരി 21 വരെ നീട്ടി. അക്ഷര തെറ്റുകൾക്ക് ഉൾപ്പെടെ ഹിയറിങ് വെക്കുന്നതോടെ പറഞ്ഞ സമയത്തിനുള്ളിൽ എസ്‌ഐആർ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് ബിഎൽഒമാർ പറയുന്നത്.
2002 ലെ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ ഹാജരാക്കുന്നതിനുള്ള ഹിയറിങ് നടപടികൾ തുടരുന്നുണ്ട്. അതിനിടെയാണ് പട്ടികയിൽ പേരുള്ളവർക്ക് അക്ഷരത്തെറ്റുകൾ ഉണ്ടെന്ന് പേരിൽ ഹിയറിങ് നോട്ടീസ് നൽകാൻ ഒരുങ്ങുന്നത്. ബിഎൽഒമാർ നേരത്തെ തന്നെ ഓൺലൈനിൽ സമർപ്പിച്ച വോട്ടർമാർക്ക് തന്നെയാണ് വീണ്ടും നോട്ടീസ് നൽകാൻ ആപ്പിൽ നിർദേശം നൽകിയിട്ടുള്ളത്.
നാട്ടിലില്ലാത്തവർ, ഹിയറിങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തവർ, അറിയിപ്പ് നൽകാൻ കഴിയാത്തവർ, കിടപ്പുരോഗികൾ തുടങ്ങിയ ലക്ഷക്കണക്കിന് പേർ പട്ടികയിൽ നിന്ന് പുറത്താക്കാൻ സാധ്യതയുണ്ടെന്ന് ആശങ്ക നിലനിൽക്കുന്നതിനിടെയാണ്. ബിഎൽഒമാർക്ക് അക്ഷര തെറ്റുകൾക്കും ഹിയറിങ് നടത്താനുള്ള പുതിയ നിർദേശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നത്.
Adjust Story Font
16

