Quantcast

തിരുവനന്തപുരത്ത് സിവിൽ പൊലീസ് ഓഫീസറെ കാണാനില്ലെന്ന് പരാതി

പൂന്തുറ ക്വാർട്ടേഴ്സിൽ നിന്ന് ഇന്നലെയാണ് നസിമുദ്ദീനെ കാണാതായത്

MediaOne Logo

Web Desk

  • Updated:

    2023-09-05 12:11:03.0

Published:

5 Sept 2023 5:35 PM IST

civil police officer is missing in Thiruvananthapuram, police officer missing case, latest malayalam news,തിരുവനന്തപുരത്ത് സിവിൽ പോലീസ് ഓഫീസറെ കാണാനില്ല, പോലീസ് ഓഫീസറെ കാണാതായ കേസ്, ഏറ്റവും പുതിയ മലയാളം വാർത്ത
X

തിരുവനന്തപുരം: കഴക്കൂട്ടം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നസിമുദ്ദീനെ കാണാനില്ലെന്ന് പരാതി. പൂന്തുറ ക്വാർട്ടേഴ്സിൽ നിന്ന് ഇന്നലെ മുതലാണ് നസിമുദ്ദീനെ കാണാതായത്. നസിമുദ്ദീന്‍റെ ഭാര്യയുടെ പരാതിയിൽ പൂന്തുറ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ പൂന്തുറ ക്വാർട്ടേഴ്സിൽ നിന്ന് കാറെടുത്ത് പുറത്തേക്ക് പോയതാണ് നസിമുദ്ദീൻ. കുടുംബ പ്രശ്നത്തെ തുടർന്നാണ് നസിമുദ്ദീൻ വീടുവിട്ടുപോയതെന്നാണ് പൊലീസിന്‍റെ വിശദീകരണം. നസിമുദ്ദീന്‍റെ ഫോൺ ലോക്കേഷൻ കണ്ടെത്തിയിട്ടുണ്ടെന്നും ഉടനെ അദ്ദേഹത്തെ കണ്ടെത്താനാകുമെന്നും പൊലീസ് അറിയിച്ചു.

TAGS :

Next Story