Quantcast

കാക്കനാട് എട്ടാം ക്ലാസുകാരനെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചെന്ന് പരാതി

കാക്കനാട് ചെമ്പുമുക്ക് അസ്സീസി സ്കൂളിലെ എട്ടാം ക്ലാസുകാരൻ ദേവനന്ദുവിനാണ് മർദ്ദനമേറ്റത്.

MediaOne Logo

Web Desk

  • Updated:

    2023-08-11 14:20:46.0

Published:

11 Aug 2023 11:37 AM GMT

കാക്കനാട്  എട്ടാം ക്ലാസുകാരനെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചെന്ന് പരാതി
X

എറണാകുളം: കാക്കനാട് ചെമ്പുമുക്ക് അസ്സീസി സ്കൂളിലെ എട്ടാം ക്ലാസുകാരന് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനമേറ്റതായി പരാതി. ദേവനന്ദുവിനാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സ്പോർട്സ് മീറ്റിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു മർദ്ദനമെന്നാണ് പരാതി.

കഴിഞ്ഞ ​ദിവസം സ്കൂളിൽ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചിരുന്നു. അതിൽ ദേവനന്ദു പങ്കെടുത്തതിനെ പത്താം ക്ലാസ് വിദ്യാർഥികൾ ചോദ്യം ചെയ്തു. ഇതിനു പിന്നാലെയാണ് സ്കൂൾ ​ഗ്രൗണ്ടിൽ വെച്ച് അഞ്ചോളം വരുന്ന സിനീയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചത് എന്നാണ് പരാതി. മർദിച്ച വിദ്യാർഥികൾക്ക് നേരെ നടപടി വേണമെന്ന് വിദ്യാർഥിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു.

TAGS :

Next Story