Quantcast

വാളയാറിൽ അക്രമിസംഘം പണം തട്ടിയെടുത്തതായി പരാതി

കാറിന് കുറുകെ ലോറി നിർത്തി പണം കൊണ്ടുപോവുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    6 Dec 2022 3:04 PM GMT

വാളയാറിൽ അക്രമിസംഘം പണം തട്ടിയെടുത്തതായി പരാതി
X

പാലക്കാട് വാളയാറിൽ അക്രമിസംഘം പണം തട്ടിയെടുത്തതായി പരാതി. കാറിൽ പിന്തുടർന്നെത്തിയ സംഘം 10 ലക്ഷം തട്ടിയെടുത്തുവെന്നാണ് ആരോപണം.

കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്കെത്തിയ കാറിന് കുറുകെ ലോറി നിർത്തി പണം കൊണ്ടുപോവുകയായിരുന്നു. ഇതുസംബന്ധിച്ച് വാളയാർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കും.

അതേസമയം, ഇത്രയധികം തുക എങ്ങനെയാണ് കാറിൽ കൊണ്ടുവരിക എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നിട്ടുണ്ട്. രേഖയിൽ ഉൾപ്പെടാത്ത പണമാണ് തട്ടിയെടുത്തെന്നാണ് സംശയം. പരാതിയുമായി രണ്ട്‌ യുവാക്കളാണ് പൊലീസ് സ്റ്റേഷനിൽ എത്തിയത്.

TAGS :

Next Story