Quantcast

പനമരം സി ഐ എലിസബത്തിനെ കാണാനില്ലെന്ന് പരാതി

പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിലേക്ക് ഡ്യൂട്ടിക്കായി പോയതിന് ശേഷമാണ് കാണാതാവുന്നത്

MediaOne Logo

Web Desk

  • Updated:

    2022-10-11 17:19:02.0

Published:

11 Oct 2022 10:43 PM IST

പനമരം സി ഐ എലിസബത്തിനെ കാണാനില്ലെന്ന് പരാതി
X

വയനാട്: പനമരം സി ഐ എലിസബത്തിനെ കാണാനില്ലെന്ന് പരാതി. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിലേക്ക് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ പിന്നീട് കാണാതാവുകയായിരുന്നു. എലിസബത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്.

ഇന്നലെ വൈകിട്ടോടുകൂടിയാണ് ഇവരെ കാണാതാവുന്നത്. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി നടത്തിയ യാത്രയായിട്ടും ഇവർ കോടതിയിൽ എത്താതായതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

അതേസമയം അവസാനമായി സംസാരിച്ച വ്യക്തിയോട് ഇവർ പറഞ്ഞത് താൻ കൽപ്പറ്റയിലുണ്ട് എന്നാണ്. ഇതേ തുടർന്ന് പനമരം പൊലീസ് കൽപ്പറ്റയിലെത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story