Quantcast

സിദ്ദീഖിൻ്റെ മകൻ്റെ സു​ഹൃത്തുക്കൾ പൊലീസ് കസ്റ്റഡിയിലെന്ന് പരാതി

നടപടിക്രമങ്ങൾ പാലിക്കാതെയാണ് കസ്റ്റഡിയിലെടുത്തതെന്ന് കാട്ടി ഇവരുടെ കുടുംബം കൊച്ചി ഡിസിപിക്ക് പരാതി നൽകി

MediaOne Logo

Web Desk

  • Updated:

    2024-09-29 10:09:38.0

Published:

29 Sept 2024 3:35 PM IST

Complaint that Siddiques sons friends are in police custody
X

എറണാകുളം: നടൻ സിദ്ദീഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് പരാതി. കടവന്ത്ര, മറൈൻ ഡ്രൈവ് എന്നിവിടങ്ങളിൽനിന്നാണ് നാഹി, പോൾ എന്നിവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പരാതി. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കസ്റ്റഡിയിലെടുത്തതെന്ന് കാട്ടി ഇവരുടെ കുടുംബം കൊച്ചി ഡിസിപിക്ക് പരാതി നൽകി. സിദ്ദീഖ് എവിടെയെന്ന് വെളിപ്പെടുത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി മകൻ ഷഹീൻ പറഞ്ഞു.

ഇന്ന് പുലർച്ചെ ഇരുവരെയും രണ്ടിടങ്ങളിൽ നിന്ന് കസ്റ്റഡിയിലെടുത്തെന്നാണ് പരാതി. സിദ്ദീഖ് എവിയെന്ന് ചോ​ദിച്ച് കസ്റ്റഡിയിലെടുത്ത ഇവരെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് കുടുംബം പരാതിയിൽ ആരോപിക്കുന്നത്. കൊച്ചി സിറ്റി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് ഡിസിപിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ പ്രത്യേക അന്വഷേണസംഘം കസ്റ്റഡിയിലെടുത്തോയെന്നതിൽ വ്യക്തത വന്നിട്ടില്ല. ഇതു പരിശോധിക്കുന്നുണ്ടെന്നാണ് കൊച്ചി സിറ്റി പൊലീസ് അറിയിക്കുന്നത്.

ലൈം​ഗികപീഡനപരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് മുതൽ സിദ്ദീഖ് ഒളിവിലാണ്. സിദ്ദീഖിനായി ശക്തമായ അന്വേഷണം പൊലീസ് നടത്തിവരുകയാണ്. ഇതിനിടയിലാണ് ഇത്തരത്തിലൊരു പരാതി ലഭിക്കുന്നത്.

TAGS :

Next Story