Quantcast

'വിദ്യാർഥികളുടെ വ്യക്തിവിവരങ്ങൾ സുരക്ഷിതമല്ല'; കെ- റീപ്പ് സോഫ്റ്റ്‌വെയർ നിർമിച്ച കമ്പനി കരിമ്പട്ടികയിലെന്ന് പരാതി

മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ പരാതി നൽകി

MediaOne Logo

Web Desk

  • Updated:

    2024-12-09 05:21:10.0

Published:

9 Dec 2024 10:15 AM IST

വിദ്യാർഥികളുടെ വ്യക്തിവിവരങ്ങൾ സുരക്ഷിതമല്ല; കെ- റീപ്പ് സോഫ്റ്റ്‌വെയർ നിർമിച്ച കമ്പനി കരിമ്പട്ടികയിലെന്ന് പരാതി
X

തിരുവനന്തപുരം: നാല് വർഷ ബിരുദ കോഴ്‌സുകൾക്കായുള്ള കെ- റീപ്പ് സോഫ്റ്റ്‌വെയർ നിർമ്മിച്ച എംകെസിഎൽ എന്ന കമ്പനി കരിമ്പട്ടികയിൽപെട്ടതെന്ന് ആരോപണം. മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ പരാതി നൽകി.

വിദ്യാർഥികളുടെ വ്യക്തിവിവരങ്ങൾ സുരക്ഷിതമല്ലെന്ന് പരാതിയിൽ പറയുന്നു. വിശ്വാസ്യതയുള്ള സ്ഥാപനത്തിന് ചുമതല നൽകണമെന്ന് ഗവർണർക്ക് നിവേദനം നൽകി. കെ- റീപ്പ് സോഫ്റ്റ്‌വെയറിൽ ആശങ്ക പ്രകടിപ്പിച്ച് കേരള സർവകലാശാലയും രംഗത്തെത്തി. സർവകലാശാലകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ രൂപീകരിച്ചതാണ് സോഫ്റ്റ്‍വെയർ. പ്രവേശനം മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെ ഇതുവഴി നടപ്പാക്കാം എന്നായിരുന്നു പ്രഖ്യാപനം.

മാർക്ക് ലിസ്റ്റ് ക്രമക്കേട് മൂലം മഹാരാഷ്ട്രയിലെ സർവകലാശാലകൾ എംകെസിഎൽ കമ്പനിയെ അയോഗ്യമാക്കിയിരുന്നു. ടെൻഡറിൽ പങ്കെടുക്കാത്ത കമ്പനിക്ക് ചുമതല നൽകിയത് അസാപ്പിൻ്റെ പ്രോവൈഡർ എന്ന നിലയ്ക്കാണ്.

TAGS :

Next Story