Quantcast

സി.പി.ഐ നേതാവ് സ്വർണവും പണവും വാങ്ങി വഞ്ചിച്ചെന്ന് പരാതി

പാർട്ടി നേതാക്കൾ വിഷയത്തിൽ ഇടപെട്ടില്ലെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരനായ സി.പി.ഐ ഒറ്റപ്പാലം മണ്ഡലം കമ്മറ്റി അംഗം

MediaOne Logo

Web Desk

  • Updated:

    2022-05-22 11:17:00.0

Published:

22 May 2022 10:43 AM GMT

സി.പി.ഐ നേതാവ് സ്വർണവും പണവും വാങ്ങി വഞ്ചിച്ചെന്ന് പരാതി
X

പാലക്കാട്: സി.പി.ഐ നേതാവ് വഞ്ചിച്ചതായി പരാതി. ഒറ്റപ്പാലം മണ്ഡലം സെക്രട്ടറി ആർ. അഭിലാഷിനെതിരെയാണ് ആരോപണം. സി.പി.ഐ ഒറ്റപ്പാലം മണ്ഡലം കമ്മറ്റി അംഗം മുകേഷാണ് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്. തൊടുപുഴയില്‍ ഭൂമി വാങ്ങാനെന്ന പേരിൽ എട്ട് ലക്ഷം രൂപയും പതിനാറര പവന്‍ സ്വര്‍ണവും അഭിലാഷ് കൈപ്പറ്റിയെന്നാണ് മുകേഷിന്‍റെ പരാതി.

2014ല്‍ പണവും സ്വര്‍ണവും അഭിലാഷ് കൈപ്പറ്റിയെന്നാണ് മുകേഷ് പറയുന്നത്. ഭൂമി വിറ്റ് അറുപത് ലക്ഷം തിരിച്ച് നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, ഭൂമി വാങ്ങുകയോ പണം തിരിച്ച് നല്‍കുകയോ ചെയ്യാതെ അഭിലാഷ് വഞ്ചിച്ചെന്നാണ് ആരോപണം.

അഭിലാഷിന് നല്‍കാനായി എടുത്ത ബാങ്ക് വായ്പ തിരിച്ചടക്കാത്തതിനാല്‍ മുകേഷിന്റെ കുടുംബം ജപ്തി ഭീഷണിയിലാണ്. സി.പി.ഐ നേതൃത്വം വിഷയത്തില്‍ ഇടപെട്ടില്ലെന്ന് മാത്രമല്ല, തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും മുകേഷ് ആരോപിക്കുന്നു.

അതേസമയം, മുകേഷിനെതിരെ കോടതിയില്‍ അപകീര്‍ത്തിക്കേസ് നടക്കുന്നതിനാല്‍ പ്രതികരിക്കാനാകില്ലെന്നാണ് സി.പി.ഐ ഒറ്റപ്പാലം മണ്ഡലം സെക്രട്ടറിയായ ആര്‍. അഭിലാഷിന്റെ പ്രതികരണം. രണ്ട് പേര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടാണെന്നും പാര്‍ട്ടി ഇടപെടില്ലെന്നും കാംകോ ചെയർമാനും, സി.പി.ഐ സംസ്ഥാന കമ്മറ്റി അംഗവുമായ കെ.പി സുരേഷ് രാജ് പറഞ്ഞു.

TAGS :

Next Story