Quantcast

സ്‌കൂളിൽ നിന്ന് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയതായി പരാതി

മുൻപും കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമമുണ്ടായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    7 Nov 2022 5:34 PM IST

സ്‌കൂളിൽ നിന്ന് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയതായി പരാതി
X

കോതമംഗലം: ചെറുവട്ടൂരിൽ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ചെറുവട്ടൂർ എൽപി സ്‌കൂൾ വിദ്യാർഥിയെ സ്‌കൂളിൽ കയറി തട്ടിക്കൊണ്ടു പോയെന്നാണ് പരാതി. കുട്ടിയുടെ അമ്മയുടെ ബന്ധുക്കളാണ് തട്ടിക്കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു.

മുൻപും കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമമുണ്ടായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story