വിതുരയിൽ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി
ഞായറാഴ്ച്ച വൈകിട്ട് വീട്ടിൽ നിന്നും പോയ മണലി സ്വദേശി സന്തോഷിനെയാണ് കാണാതായത്

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. ഞായറാഴ്ച്ച വൈകിട്ട് വീട്ടിൽ നിന്നും പോയ മണലി സ്വദേശി സന്തോഷിനെയാണ് കാണാതായത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് കാണാതായതെന്നാണ് പരാതി. ബന്ധുകൾ വിതുര പോലീസിൽ പരാതി നൽകി.
ഞായറാഴ്ച രാത്രി 11 മണിയോടെ പാലോട് തെന്നൂരിൽ വെച്ച് കാണാതായ സന്തോഷ് സഞ്ചരിച്ച ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. മറ്റൊരാൾക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് സന്തോഷും കൂടെയുണ്ടായിരുന്ന വ്യക്തിയും ചേർന്ന് മെഡിക്കൽ കോളജിൽ കൊണ്ടുപോയി. ഇവിടെ വെച്ചാണ് കാണാതായതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
watch video:
Next Story
Adjust Story Font
16

