Quantcast

കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും ആഡംബര കാറുകളുടെ ലോഗോ വ്യാപകമായി മോഷണം പോകുന്നതായി പരാതി

മോഷണത്തെ തുടർന്ന് ലോഗോ പലതവണ മാറ്റിവെക്കേണ്ടി വന്നിട്ടുണ്ടെന്ന് വാഹന ഉടമകൾ പറയുന്നു

MediaOne Logo

Web Desk

  • Published:

    1 Dec 2025 8:57 AM IST

കോഴിക്കോട്  നഗരത്തിലും പരിസര പ്രദേശങ്ങളിലും ആഡംബര കാറുകളുടെ ലോഗോ വ്യാപകമായി മോഷണം പോകുന്നതായി പരാതി
X

കോഴിക്കോട്: ആഡംബര കാറുകളുടെ ലോഗോ വ്യാപകമായി മോഷ്ടിക്കപ്പെടുന്നതായി പരാതി.കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്നാണ് ലോഗോകൾ നഷ്ടമാകുന്നത്. മോഷണത്തെ തുടർന്ന് ലോഗോ പലതവണ മാറ്റിവെക്കേണ്ടി വന്നിട്ടുണ്ടെന്ന് വാഹന ഉടമകൾ പറയുന്നു.

പരസ്പരം അറിയുന്ന നാല് പേരുടെ വാഹനങ്ങളാണ് ഇത്, ഈ നാല് വാഹനങ്ങളും ഇടക്കിടെ ലോഗോ മോഷണത്തിന് ഇരയാകാറുണ്ട്.ഇവരുടെ പരിചയത്തിലുള്ള ഏതാനും ചില വാഹനങ്ങളുടെയും ലോഗോകൾ ഇങ്ങനെ നഷ്ട്ടമായിട്ടുണ്ട്. പത്തിലേറെ തവണ ലോഗോ പോയവരും ഈ കൂട്ടത്തിൽ ഉണ്ട്. കാറിൻ്റെ മുൻവശത്തെ പ്രധാന ലോഗോയാണ് മോഷ്ടിക്കപ്പെടുന്നത്.ഇളക്കി മാറ്റി എടുക്കാൻ എളുപ്പമാണ് എന്നത് മോഷണം വ്യാപകമാക്കുന്നു.

റോഡരികിൽ , സ്ഥാപനങ്ങൾക്ക് മുന്നിൽ തുടങ്ങി പാർക്ക് ചെയ്ത് ആവശ്യങ്ങൾക്ക് പോയാൽ തിരികെ എത്തുമ്പോൾ പലപ്പോഴും ലോഗോ കാണില്ല.സ്വന്തം നിലക്ക് നടത്തിയ അന്വേഷണത്തിൽ കൂടുതലും കുട്ടികളാണ് ഇത്തരം മോശങ്ങൾക്ക് പിറകിൽ എന്നും വാഹന ഉടമ പറയുന്നു.

ഒരു തവണ ലോഗോ മാറ്റി വെക്കാൻ ചുരുങ്ങിയത് 5000 രൂപയോളം ചെലവാകും. ചില വാഹനങ്ങളുടേത് വില കൂടും. വ്യാപകമായി ലോഗോ മോഷണം പോകുന്നതിൽ അധികൃതരുടെ ഭാഗത്ത് നിന്ന് കൃത്യമായ അന്വേഷണം വേണമെന്നാണ് ഉടമകൾ ആവശ്യപ്പെടുന്നത്.



TAGS :

Next Story