ഒറ്റ വീട്ടു നമ്പരിൽ 59 പേർ; വോട്ടർ പട്ടിക തിരുകിക്കയറ്റൽ തൃക്കാക്കരയിലും
ചട്ടം പാലിക്കാതെ വോട്ടവകാശമില്ലാത്തവരെയും ഉൾപ്പെടുത്തിയ രേഖകളും മീഡിയവണിന് ലഭിച്ചു.

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ കൊച്ചി കോർപറേഷന് പുറമെ തൃക്കാക്കര നഗരസഭയിലും തിരിമറി. ഒറ്റ വീട്ടു നമ്പരിൽ 59 പേർ ഉൾപ്പെട്ടതായാണ് പരാതി. ചട്ടം പാലിക്കാതെ വോട്ടവകാശമില്ലാത്തവരെയും ഉൾപ്പെടുത്തിയ രേഖകളും മീഡിയവണിന് ലഭിച്ചു.
ക്രമക്കേട് പരിഹരിക്കുമെന്ന് ജില്ലാ കലക്ടറും പ്രതികരിച്ചു. തൃക്കാക്കര നഗരസഭയിലെ തോപ്പിൽ നോർത്ത് വാർഡ്. ഒരു വീട്ടുനമ്പറിൽ വോട്ടർ പട്ടികയിൽ ഇടം പിടിച്ചത് 59 പേർ. വാർഡ് വിഭജനത്തിന് മുമ്പും അതിന് ശേഷവും ക്രമക്കേട് നടന്നതായും തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു. വോട്ടർ പട്ടിക 2 ൽ 587 മുതൽ 647 വരെയുള്ള ക്രമ നമ്പരുകളിലാണ് തിരിമറി നടന്നിരിക്കുന്നത്.
ഇതര സംസ്ഥാനക്കാരെയും വാർഡിന് പുറത്തുള്ളവരെയും വ്യാപകമായി തിരുകിക്കയറ്റിയെന്നും ആക്ഷേപമുണ്ട്. ഒറ്റ വാർഡിൽ മാത്രം നാനൂറിലധികം വോട്ടുകൾ അനധികൃതമായി ചേർത്തിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. അന്വേഷിക്കുമെന്നായിരുന്നു ജില്ലാ കലക്ടറുടെ പ്രതികരണം.
Adjust Story Font
16

