Quantcast

പി.വി അന്‍വര്‍ എം.എല്‍.എക്ക് ജപ്തി നോട്ടീസ്

അൻവറിന്‍റെ 140 സെന്‍റ് സ്ഥലവും വസ്തുവകകളുമാണ് ജപ്തി ചെയ്യുക

MediaOne Logo

Web Desk

  • Updated:

    2022-02-12 05:15:14.0

Published:

12 Feb 2022 4:44 AM GMT

പി.വി അന്‍വര്‍ എം.എല്‍.എക്ക് ജപ്തി നോട്ടീസ്
X

പി.വി.അൻവർ എം.എൽ.എക്ക് ജപ്തി നോട്ടീസ്. 1.18 കോടിയുടെ വായ്പ തിരിച്ചടക്കാത്തതിനാണ് ആക്സിസ് ബാങ്ക് നടപടി. അൻവറിന്‍റെ 140 സെന്‍റ് സ്ഥലവും വസ്തുവകകളുമാണ് ജപ്തി ചെയ്യുക.ജപ്തി നടപടിയെക്കുറിച്ച് ആക്‌സിസ് ബാങ്ക് പത്രപ്പരസ്യം നൽകിയിട്ടുണ്ട്.

അതേസമയം അൻവറിന്‍റെ ഭാര്യാപിതാവ് അബ്ദുൾ ലത്തീഫിന്‍റെ ഉടമസ്ഥതയിലുള്ള ചീങ്കണിപ്പാലയിലെ തടയണയ്ക്ക് കുറുകെ അനധികൃതമായി നിർമ്മിച്ച റോപ്‌വേയും ബോട്ട് ജെട്ടിയും പൊളിക്കുന്നത് തുടരുകയാണ്. നടപടിയെ വെല്ലുവിളിച്ചുകൊണ്ട് അൻവറും അനുയായികളും രംഗത്തെത്തിയിട്ടുണ്ട്.

എം.എൽ.എയുടെ കക്കാടംപൊയിലിലെ വിവാദമായ വാട്ടർതീം പാർക്കിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് ചീങ്കണ്ണിപ്പാലിയിലെ തടയണ. ഇതിന് കുറുകെയാണ് മലകളെ ബന്ധിപ്പിച്ച് നിർമ്മിച്ച റോപ്‌വേ. നിലമ്പൂർ സ്വദേശി എം.പി വിനോദ് 2017ൽ നൽകിയ പരാതിയിലാണ് അനധികൃത നിർമാണങ്ങൾ പൊളിക്കാൻ ഉത്തരവിട്ടത്.



TAGS :

Next Story