Quantcast

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; എഎസ്‌ഐ അടക്കമുള്ളവർക്ക് പരിക്ക്

സംഘർഷവുമായി ബന്ധപ്പെട്ട് നാലു പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു

MediaOne Logo

Web Desk

  • Updated:

    2023-12-25 02:37:21.0

Published:

25 Dec 2023 8:06 AM IST

Conflict again on Manaveeyam Veethi
X

തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ എ.എസ്.ഐ അടക്കമുള്ളവർക്ക് പരിക്കേറ്റു. സംഘർഷവുമായി ബന്ധപ്പെട്ട് നാല് പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.

ക്രിസ്മസ് ആഘോഷങ്ങൾക്കായി ഇന്നലെ ജനം ഒഴുകിയെത്തിയ വേളയിലാണ് മാനവീയത്ത് സംഘർഷമുണ്ടായത്. മാനവീയത്തിന് മുന്നിലുള്ള റോഡിൽ വാഹനം കടത്തി വിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു വീഥിയുടെ മുന്നിലുള്ള, തമ്പാനൂർ- വെള്ളയമ്പലം റോഡിൽ പണി നടക്കുന്നതിനാൽ ഇതു വഴി വാഹനങ്ങൾ കടത്തി വിടാറില്ല.

എന്നാൽ ഇന്നലെ ക്രിസ്മസ് ആഘോഷങ്ങൾക്കായി എത്തിയ യുവാക്കൾ ഈ വഴിയിലൂടെ പോകാൻ ശ്രമിച്ചു. പൊലീസ് ഇത് തടഞ്ഞതോടെ ഇവിടെ വാഹനം പാർക്ക് ചെയ്ത് ഇവർ മാനവീയത്തിനുള്ളിലേക്ക് കയറി. തുടർന്ന് പൊലീസെത്തി വാഹനം മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാക്കൾ കൂട്ടാക്കിയില്ല. തുടർന്ന് സംഘർഷമുണ്ടാവുകയായിരുന്നു.

സംഭവത്തിൽ 19-23 വയസ്സുള്ള യുവാക്കളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംഘർഷമുണ്ടായതോടെ ഡിജിപി അടക്കം സ്ഥലത്തെത്തി.

TAGS :

Next Story