Quantcast

ബസ് ജീവനക്കാർ തമ്മിൽ സംഘർഷം; യാത്രക്കാരുള്ള ബസിലേക്ക് മറ്റൊരു ബസ് ഇടിച്ചുകയറ്റി

സംഭവത്തിൽ രണ്ട് ബസ് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    7 Nov 2022 10:26 AM GMT

ബസ് ജീവനക്കാർ തമ്മിൽ സംഘർഷം; യാത്രക്കാരുള്ള ബസിലേക്ക് മറ്റൊരു ബസ് ഇടിച്ചുകയറ്റി
X

കൊല്ലം: കുണ്ടറയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. യാത്രക്കാരുള്ള ബസിലേക്ക് മറ്റൊരു ബസ് ഇടിച്ചുകയറ്റി.

സമയക്രമവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്കെത്തിച്ചത്. സംഭവത്തിൽ രണ്ട് ബസ് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രാവിലെ എട്ടരയോടെയാണ് സംഘർഷമുണ്ടായത്. മത്സരയോട്ടവും സമയത്തെച്ചൊല്ലിയുള്ള തർക്കവുമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story