Quantcast

സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷം; പി.കെ ഫിറോസിന്‍റെ റിമാന്‍റ് കാലാവധി നീട്ടി

14 ദിവസത്തേക്കാണ് റിമാന്റ് കാലാവധി നീട്ടിയത്. ജാമ്യപേക്ഷയിലുള്ള വാദം തിങ്കളാഴ്ച നടക്കും

MediaOne Logo

Web Desk

  • Updated:

    2023-02-03 12:14:04.0

Published:

3 Feb 2023 11:06 AM GMT

Secretariat March,  PK Feros, remand
X

പി.കെ ഫിറോസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിൽ അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ റിമാൻഡ് കാലാവധി നീട്ടി.14 ദിവസത്തേക്കാണ് റിമാന്റ് കാലാവധി നീട്ടിയത്. അതേസമയം ജാമ്യപേക്ഷയിലുള്ള വാദം തിങ്കളാഴ്ച നടക്കും.

സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പാളയത്ത് വെച്ച് കന്റോൺമെന്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

പൊലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ സ്വകാര്യ സ്വത്ത് നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.യൂത്ത് ലീഗ് സംഘടിപ്പിച്ച മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. മാർച്ച് അക്രമാസക്തമായതോടെ ഗ്രനേഡും കണ്ണീർ വാതകവും അടക്കം ഉപയോഗിച്ചാണ് പൊലീസ് പ്രവർത്തകരെ പിരിച്ചുവിട്ടത്. നിലവിൽ 28 യൂത്ത് ലീഗ് പ്രവർത്തകർ ഈ കേസിൽ റിമാൻഡിലാണ്.

TAGS :

Next Story