'അനുരാഗ് ഠാക്കൂറിന് വിവരങ്ങൾ നൽകിയത് തെരഞ്ഞെടുപ്പ് കമ്മീഷൻ'; വോട്ട് കൊള്ളയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും കോൺഗ്രസ്
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ വോട്ടർ പട്ടിക പുറത്ത് വിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു

ന്യൂഡൽഹി: വോട്ട് കൊള്ളയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും കോൺഗ്രസ്. അനുരാഗ് ഠാക്കൂറിന് വാർത്താ സമ്മേളനത്തിനായുള്ള വിവരങ്ങൾ നൽകിയത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് പവൻ ഖേഡ ആരോപിച്ചു.
രാഹുലിന്റെ വാർത്താസമേളനത്തിന് ശേഷം ആറ് ദിവസത്തിനുള്ളിൽ ആറ് മണ്ഡലങ്ങളിലെ വിവരങ്ങൾ കമ്മീഷൻ നൽകി. മഹാദേവ് പുരയിലെ വിവരങ്ങൾ രാഹുൽ ശേഖരിച്ചത് ആറ് മാസം കൊണ്ടാണ്. പ്രതിപക്ഷം ആവർത്തിച്ച് ചോദിച്ചിട്ടും നൽകാത്ത ഇലക്ട്രോണിക് വോട്ടർപട്ടികയാണ് കമ്മീഷൻ ലഭ്യമാക്കിയതെന്നും പവൻ ഖേഡ പറഞ്ഞു.
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ വോട്ടർ പട്ടിക പുറത്ത് വിടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. വോട്ടെണ്ണലിൻ്റെ ആദ്യ മണിക്കൂറുകളിൽ മോദി പിന്നിലായിരുന്നു. എന്നാൽ പെട്ടെന്ന് ഒരു ബൂസ്റ്റർ ഡോസ് മോദിക്ക് കിട്ടി. അത് എവിടെ നിന്നാണെന്നാണ് അറിയേണ്ടതെന്നും ആ വോട്ടർ പട്ടിക കൈയിൽ കിട്ടിയാൽ മോദി കള്ളവോട്ട് കൊണ്ടാണ് ജയിച്ചതെന്ന് നിസംശയം പറയാനാകുമെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.
Adjust Story Font
16

