Quantcast

'തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ട് തിരുവനന്തപുരത്ത്' ; സുരേഷ് ഗോപിക്കെതിരെ കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പില്‍ ജയിക്കാനായി മാത്രമാണ് തൃശൂരിലേക്ക് സുരേഷ് ഗോപി വോട്ട് മാറ്റിയതെന്ന് അനില്‍ അക്കര പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-09-03 04:05:00.0

Published:

3 Sept 2025 9:04 AM IST

തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ട് തിരുവനന്തപുരത്ത് ; സുരേഷ് ഗോപിക്കെതിരെ കോണ്‍ഗ്രസ്
X

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വോട്ട് തിരുവനന്തപുരത്തെന്ന് കോണ്‍ഗ്രസ്‌. ശാസ്തമംഗലത്തെ 41ആം വാര്‍ഡിലാണ് സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ടുള്ളതെന്നും കോണ്‍ഗ്രസ്‌ ആരോപിച്ചു.

സുരേഷ് ഗോപി തിരുവനന്തപുരത്തെ സ്ഥിര താമസക്കാരനാണെന്നും തെരഞ്ഞെടുപ്പില്‍ ജയിക്കാനായി മാത്രം തൃശൂരിലേക്ക് വോട്ട് മാറ്റിയതാണെന്നും കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര പറഞ്ഞു.

പുതുക്കിയ വോട്ടര്‍ പട്ടികയിലും സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെ വോട്ട് തിരുവനന്തപുരത്ത് തന്നെയാണെന്ന് അനില്‍ അക്കര ആരോപിച്ചു. സുരേഷ് ഗോപി തിരുവനന്തപുരത്ത് സ്ഥിര താമസം എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും അനില്‍ അക്കരപറഞ്ഞു.

TAGS :

Next Story