Quantcast

സർക്കാരിൻ്റെ സൂംബ കാമ്പയിന് മുഖ്യമന്ത്രിയുടെ ചിത്രമുള്ള ടി ഷർട്ട്; പ്രതിഷേധവുമായി കോൺഗ്രസ് അനുകൂല അധ്യാപക സംഘടന

ശക്തമായ പ്രക്ഷോഭം ഉയർത്തുമെന്നും KPSTA

MediaOne Logo

Web Desk

  • Published:

    29 April 2025 7:26 PM IST

സർക്കാരിൻ്റെ സൂംബ കാമ്പയിന് മുഖ്യമന്ത്രിയുടെ ചിത്രമുള്ള ടി ഷർട്ട്; പ്രതിഷേധവുമായി കോൺഗ്രസ് അനുകൂല അധ്യാപക സംഘടന
X

തിരുവനന്തപുരം: ലഹരിക്ക് എതിരായ സർക്കാരിൻ്റെ സൂംബ കാമ്പയിനെതിരെ കോൺഗ്രസ് അനുകൂല അധ്യാപക സംഘടന. മുഖ്യമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത ടി ഷർട്ട് നൽകുന്നത് രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണെന്നാണ് ആരോപണം. വിദ്യാഭ്യാസ മേഖലയിൽ നൽകുന്നത് തെറ്റായ സന്ദേശം എന്നും KPSTA ചൂണ്ടിക്കാട്ടി. ശക്തമായ പ്രക്ഷോഭം ഉയർത്തുമെന്നും സംഘടന വ്യക്തമാക്കി. നാളെയാണ് ലഹരിക്കെതിരെ സൂംബ പരിപാടി നിശ്ചയിച്ചിരിക്കുന്നത്.


TAGS :

Next Story