സ്ഥാനാർഥിയാക്കിയില്ല; കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു
നിരണം വീട്ടിൽ സി. ജയപ്രദീപ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്

ആലപ്പുഴ: സ്ഥാനാർഥിയാക്കാത്തതിനെ തുടർന്ന് ആലപ്പുഴയിൽ കേൺഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു. നിരണം വീട്ടിൽ സി. ജയപ്രദീപ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കൃത്യസമയത്ത് വീട്ടുകാർ കണ്ടതുകൊണ്ട് ജീവൻ രക്ഷിക്കാനായി. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്.
പത്തിയൂർ പഞ്ചായത്തിലെ 18-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി ജയപ്രദീപിനെയാണ് പ്രാദേശിക നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാൽ, ജില്ല നേതൃത്വം മറ്റൊരു സ്ഥാനാർഥിയെ തീരുമാനിച്ചതായി അറിഞ്ഞതോടെ ജയപ്രദീപ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. എന്നാൽ, സ്ഥാനാർഥിത്വം സംബന്ധിച്ച് തീരുമാനമായിട്ടില്ല എന്നാണ് ജില്ല നേതൃത്വം പറയുന്നത്. ജയപ്രദീപിനെയാണ് സ്ഥാനാർഥിയായി തീരുമാനിച്ചതെന്ന് പ്രാദേശിക നേതൃത്വവും പറയുന്നു.
യുഡിഎഫ് ധാരണയുടെ അടിസ്ഥാനത്തിൽ 18-ാം വാർഡ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനാണ് നൽകിയിട്ടുള്ളത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഒരു വ്യക്തി പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16

