കൊച്ചി കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലറെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് കാട്ടിയെന്ന് ആരോപിച്ചാണ് പുറത്താക്കിയത്

കൊച്ചി:കൊച്ചി കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലറെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പതിനൊന്നാം ഡിവിഷന്‍ മെമ്പര്‍ ഷീബ ഡുറോമിനെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് കാട്ടി പുറത്താക്കിയത്. അതേസമയം, നടപടിയില്‍ ഗൂഡാലോചനയുണ്ടെന്നും വിഭാഗീയതയുടെ ഇരയാണ് താനെന്നും ഷീബ ഡുറോം മീഡിയ വണിനോട് പറഞ്ഞു.
ഇങ്ങനെ ഒരു നടപടിയെക്കുറിച്ച് താന്‍ അറിയുന്നത് പത്രത്തില്‍ നിന്ന് വിളിച്ചപ്പോഴാണെന്നും വിവരം കേട്ട് ഞെട്ടിപ്പോയെന്നും കൗണ്‍സിലര്‍ പറഞ്ഞു. എന്ത് പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനമാണ് താന്‍ നടത്തിയതെന്ന് വിശദീകരിക്കണമെന്നും ഷീബ ഡുറോമി വ്യക്തമാക്കി.
Next Story
Adjust Story Font
16

