'ലോൺ എടുത്തു നൽകാമെന്ന് പറഞ്ഞ് കോൺഗ്രസ് കൗൺസിലർ അമ്മയോട് മോശമായി പെരുമാറി'; നെയ്യാറ്റിൻകരയിലെ യുവതിയുടെ ആത്മഹത്യയിൽ ആരോപണവുമായി മകൻ
'ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് അമ്മ ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നു'

Photo | Special Arrangement
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര മുട്ടക്കാട്ടെ യുവതിയുടെ ആത്മഹത്യയിൽ കോൺഗ്രസ് കൗൺസിലർക്ക് എതിരെ മരിച്ച യുവതിടെ മകൻ. ലോൺ എടുത്തു നൽകാമെന്ന് പറഞ്ഞ് കോൺഗ്രസ് കൗൺസിലർ അമ്മയോട് മോശമായി പെരുമാറിയെന്ന് മകൻ ആരോപിച്ചു.
നെയ്യാറ്റിൻകര കോൺഗ്രസ് കൗൺസിലർ ജോസ് ഫ്രാങ്ക്ളിന് എതിരെയാണ് ആരോപണം. ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് അമ്മ ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നതായും മകൻ പറയുന്നു. ജോസ് ഫ്രാങ്ക്ളിനെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയേക്കും.
കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്യാസിൽ നിന്ന് തീ പടർന്നായിരുന്നു മരണം. എന്നാൽ സംഭവം ആത്മഹത്യയെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതി വീടിന് സമീപം ബേക്കറി നടത്തിവരുകയായിരുന്നു .
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
Adjust Story Font
16

