Quantcast

യുവാക്കളെ മര്‍ദിച്ച് കോണ്‍ഗ്രസ് സൈബര്‍ പ്രവര്‍ത്തകന്‍ നിസാര്‍ കുമ്പിള; ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം ചങ്ങരംകുളം വളയംകുളത്ത് വെച്ചാണ് ആക്രമണം നടന്നത്

MediaOne Logo

Web Desk

  • Updated:

    2025-09-10 06:37:10.0

Published:

10 Sept 2025 11:47 AM IST

യുവാക്കളെ മര്‍ദിച്ച് കോണ്‍ഗ്രസ് സൈബര്‍ പ്രവര്‍ത്തകന്‍ നിസാര്‍ കുമ്പിള; ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
X

മലപ്പുറം: കോണ്‍ഗ്രസ് സൈബര്‍ പ്രവര്‍ത്തകന്‍ നിസാര്‍ കുമ്പിളയുടെ നേതൃത്വത്തില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ ആക്രമണം. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മലപ്പുറം ചങ്ങരംകുളം വളയംകുളത്ത് വെച്ചാണ് ആക്രമണം നടന്നത്. നാല് മാസം മുമ്പാണ് ആക്രമണം നടന്നത്.

വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് നിസാര്‍ മര്‍ദിച്ചതെന്ന് ആക്രമണത്തിന് ഇരയായ യുവാക്കള്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിന് വേണ്ടി സൈബറിടങ്ങളില്‍ ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് നിസാര്‍.

വാഹനത്തില്‍ പോകുന്ന യുവാക്കളെ തടഞ്ഞുവെക്കുകയും നിസാര്‍ മര്‍ദിക്കുകയുമാണ് ചെയ്തത്. സംഭവം നടന്ന സമയത്ത് തന്നെ യുവാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. കൊല്ലുമെന്നടക്കം യുവാക്കളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. യുവാക്കളുടെ പരാതിയില്‍ ചങ്ങരംകുളം പൊലീസ് നിസാറിനെ പിടികൂടിയിരുന്നു.

അറസ്റ്റിന് പിന്നാലെ നിസാറിനെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കസ്റ്റഡിയിൽ എടുക്കാനെത്തിയ ഘട്ടത്തിലും നിസാർ പൊലീസിനോട് തട്ടിക്കയറിയതായാണ് വിവരം.

TAGS :

Next Story