Quantcast

സഖ്യ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസ്: സിപിഎം കേന്ദ്ര നേതൃത്വം

കോൺഗ്രസുമായി ദേശീയ തലത്തിലെ സഖ്യത്തിനു പകരം ഓരോ സംസ്ഥാനത്തെയും സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കാമെന്ന അഭിപ്രായമാണ് കേരളത്തിലെ സിപിഎമ്മിനുള്ളത്

MediaOne Logo

Web Desk

  • Updated:

    2022-04-05 15:08:29.0

Published:

5 April 2022 2:31 PM GMT

സഖ്യ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസ്: സിപിഎം കേന്ദ്ര നേതൃത്വം
X

കോൺഗ്രസ് സഖ്യത്തിന്റെ കാര്യത്തിൽ സി.പി.എം പാർട്ടി കോൺഗ്രസിൽ ചർച്ചകൾ സജീവം. വിശാല മതേതര സഖ്യത്തിലാണ് കോൺഗ്രസിന് ഇടമെന്നും അതിൽ ഭാഗമാകണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസാണെന്നും സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

കോൺഗ്രസുമായി ദേശീയ തലത്തിലെ സഖ്യത്തിനു പകരം ഓരോ സംസ്ഥാനത്തെയും സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കാമെന്ന അഭിപ്രായമാണ് കേരളത്തിലെ സിപിഎമ്മിനുള്ളത്. വിശാല മതേതര സഖ്യം ഉൾപ്പെടെയുള്ള സാധ്യതകൾ ചർച്ച ചെയ്ത് പാർട്ടി കോൺഗ്രസ് തീരുമാനമെടുക്കുമെന്ന് പിബി അംഗം എസ് രാമചന്ദ്രൻ പിള്ള മീഡിയ വണ്ണിനോട് പറഞ്ഞു. സംഘടനയിലും ഒരിടവേളയ്ക്കു ശേഷം വലിയ മാറ്റങ്ങൾക്കു കണ്ണൂർ പാർട്ടി കോൺഗ്രസ് വേദിയാവുകയും കേന്ദ്ര സെക്രട്ടേറിയേറ്റ് പുനസ്ഥാപിക്കകയും ചെയ്യും. 75 വയസ്സ് നിബന്ധനയിൽ മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാകും ഇളവ് . ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. കേന്ദ്ര കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് പുതുമുഖങ്ങൾ വരാൻ സാധ്യതയുണ്ട്.

TAGS :

Next Story