കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗം നാളെ വീണ്ടും ചേരും; എല്‍ദോസ് കുന്നപ്പിള്ളിയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകും
നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് സമിതി യോഗതോടെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം

ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 31 സ്ഥാനാർഥികളുടെ ആദ്യ പട്ടികയ്ക്ക് പിന്നാലെ നാളെ വീണ്ടും കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗം ചേരും. ബാക്കിയുള്ള മണ്ഡലങ്ങളിലേക്ക് കൂടിയുള്ള സ്ഥാനാർഥികളെ നിശ്ചയിക്കാനാണ് യോഗം. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ തീരുമാനം നാളെത്തെ യോഗത്തിൽ ഉണ്ടാകും .
നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് സമിതി യോഗതോടെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. 31 സ്ഥാനാർഥികളുടെ ആദ്യ പട്ടികക്ക് അംഗീകാരം നൽകിയെന്ന് സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി ഇന്നലെ അറിയിച്ചു. സിറ്റിങ് എംഎൽഎമാരിൽ മൂന്ന് പേർ ഒഴികെ എല്ലാവരും അതാത് മണ്ഡലങ്ങളിൽ തന്നെ മത്സരിക്കും. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെയും തൃപ്പൂണിത്തുറയിൽ മത്സരിക്കാനില്ലെന്ന് അറിയിച്ച കെ.ബാബുവിനെയും ഒഴിവാക്കി. അദ്ദേഹത്തിനെതിരായ കേസിന്‍റെ വിശദാംശങ്ങൾ സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.
വട്ടിയൂർക്കാവിൽ കെ.മുരളീധരൻ സ്ഥാനാർഥിയാവും. കൊട്ടാരക്കരയിൽ - ഐഷ പോറ്റി ,കൊയിലാണ്ടിയിൽ കെ.പ്രവീൺ കുമാർ , കൊടുങ്ങല്ലൂരിൽ ഒ.ജെ ജനീഷ്, കുന്നത്തുനാട്- വി.പി സജീന്ദ്രൻ ,എന്നിവരാണ് സ്ഥാനാർഥികൾ. മണലൂർ - ടി.എൻ പ്രതാപൻ , കൊല്ലത്ത് ബിന്ദു കൃഷ്ണ, തൃത്താലയിൽ വി.ടി. ബൽറാം, ചിറ്റൂർ - സുമേഷ് അച്യുതൻ, പൊന്നാനി - നൗഷാദ് അലി , നാദാപുരം: കെ.എം അഭിജിത്ത് ,തരൂർ - കെ.സി സുബ്രഹ്മണ്യം, എന്നിവരാണ് സ്ഥാനാർഥികൾ.. ആദ്യ പട്ടികയിൽ എം.പിമാർ ഇല്ലെന്ന് മധുസൂധൻ മിസ്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാനാർഥി ചർച്ചകൾക്കായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഡൽഹിയിൽ തുടരുകയാണ്.
Adjust Story Font
16

