നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഈ മാസം പുറത്തിറക്കിയേക്കും
സീറ്റ് വിഭജന ചർച്ചകൾക്കും അടുത്ത ആഴ്ച തുടക്കമാകും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്. എഐസിസി സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ചൊവ്വാഴ്ച കേരളത്തിലെത്തും. ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഈ മാസം പുറത്തിറക്കാനും ആലോചന. സീറ്റ് വിഭജന ചർച്ചകൾക്കും അടുത്ത ആഴ്ച തുടക്കമാകും.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ ചുമതലമുണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറി മധുസൂദനൻ മിസ്ത്രിയെ ആണ് ഇത്തവണ ഹൈക്കമാൻഡ് സ്ഥാനാർത്ഥി നിർണയ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തണമെന്നും സാമൂഹ്യനീതിയും യുവ വനിതാ പ്രാതി നിത്യവും ഉറപ്പാക്കണം എന്നും നിർദേശമുണ്ട്. രാജ്യസഭാംഗങ്ങളായ സയ്യിദ് നസീർ ഹുസൈൻ, നീരജ് ദാങ്ങി, എസിസി സെക്രട്ടറി അഭിഷേക് ദത്ത എന്നിവരാണ് സ്ക്രീനിങ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
ഈ മാസം 13ന് ഇവർ കേരളത്തിൽ എത്തും. ഡിസിസി അധ്യക്ഷന്മാർ അടക്കമുള്ള നേതാക്കളുമായി സ്ക്രീനിങ് കമ്മിറ്റി അംഗങ്ങൾ കൂടിക്കാഴ്ച നടത്തും. സിറ്റിങ് എംഎൽഎമാർ തുടരട്ടെ എന്നാണ് നിലവിലെ തീരുമാനം. അത്രമേൽ നിർണായകമാകുന്ന മണ്ഡലങ്ങളിൽ എവിടെങ്കിലും ഏതെങ്കിലും എംപിമാരെ മത്സരിപ്പിക്കണം എന്നതിലും തീരുമാനമുണ്ടാകും.
ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഈ മാസം അവസാനത്തോടെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിക്കാനാണ് നീക്കം. പ്രതിപക്ഷ നേതാവ് നയിക്കുന്ന ജാഥക്ക് മുന്നേ പ്രഖ്യാപനം ഉണ്ടാകും. വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ എത്തുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെയും കണക്കുകൂട്ടൽ. അടുത്ത ആഴ്ചയോടെ ഘടകകക്ഷിമായുള്ള സീറ്റ് വിഭജന ചർച്ചകൾക്കും യുഡിഎഫ് തുടക്കമിടും.
Adjust Story Font
16

