Quantcast

തിരുവനന്തപുരത്ത് രണ്ട് പഞ്ചായത്തുകളിൽ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍

യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ വീടിന് നേരെ ഉണ്ടായ ഡി.വൈ.എഫ്.ഐ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തത്

MediaOne Logo

Web Desk

  • Published:

    22 Dec 2023 1:14 AM GMT

congress hartal
X

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. ആലങ്കോട് , കരവാരം പഞ്ചായത്തുകളിലാണ് കോൺഗ്രസ് ഹർത്താൽ. യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ വീടിന് നേരെ ഉണ്ടായ ഡി.വൈ.എഫ്.ഐ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തത്. യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്‍റ് സുഹൈലിന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സി.പി.എമ്മുകാരാണ് മർദിച്ചതെന്നും ഇന്നലെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന്‍റെ പകപോക്കലെന്നുമാണ് ആരോപണം.


അതേസമയം പാര്‍ലമെന്‍റില്‍ പ്രതിപക്ഷ എം.പിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്‍റെ നേതൃത്വത്തില്‍ ഇന്ന് രാജ്ഭവന് മുന്നിൽ ധർണ. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന മോദി സര്‍ക്കാരിന്‍റെ നടപടിയില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫിന്റെ മുഴുവന്‍ സംസ്ഥാന നേതാക്കളും എം.എല്‍.എമാരും ഇന്ന് രാജ്ഭവന് മുന്നിൽ അണിനിരക്കുകയെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നേതൃത്വത്തിൽ രാവിലെ പത്ത് മണിക്ക് ധർണ ആരംഭിക്കും. പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, പി.ജെ ജോസഫ്, സി.പി ജോണ്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, ജി ദേവരാജന്‍, മാണി സി. കാപ്പന്‍ എന്നിവരും ധർണയിൽ പങ്കെടുക്കും.



TAGS :

Next Story