ശശി തരൂരിന്റെ പോഡ്കാസറ്റ് വിവാദം: കോൺഗ്രസ് ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിൽ
കേരളത്തിലെ നേതാക്കളെ പിണക്കിക്കൊണ്ട് മുന്നോട്ടുപോകണ്ട എന്നാണ് ഹൈക്കമാൻഡ് നിലപാട്

Photo|Special Arrangement
തിരുവനന്തപുരം: ശശി തരൂരിന്റെ പോഡ്കാസറ്റ് വിവാദത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിൽ. പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്ന ഹൈകമാൻഡ് നിർദേശം നൽകിയ ശേഷമാണ് തരൂരിന്റെ അഭിമുഖ ഭാഗങ്ങൾ പുറത്തുവന്നത്. ഏതുതരത്തിൽ വിഷയത്തെ കൈകാര്യം ചെയ്യണമെന്നതിൽ ഹൈക്കമാൻഡിൽ കൂടിയാലോചനകൾ ആരംഭിച്ചു.
കേരളത്തിലെ നേതാക്കളെ പിണക്കിക്കൊണ്ട് മുന്നോട്ടുപോകണ്ട എന്നാണ് ഹൈക്കമാൻഡ് നിലപാട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തരൂരിന്റെ നിലപാട് പാർട്ടിയെ സംസ്ഥാനത്ത് ദുർബലപ്പെടുത്തുന്നതെന്നാണ് AICC വിലയിരുത്തൽ. അതേസമയം പോഡ്കാസ്റ്റിന്റെ പൂർണ്ണരൂപം മറ്റന്നാൾ പുറത്തിറങ്ങും.
Next Story
Adjust Story Font
16

