Quantcast

പഴയ ഓർമ്മയിലാണ് പോകുന്നതെങ്കിൽ സന്ദീപിന് പറ്റിയ സ്ഥലമാണ് കോൺഗ്രസ്; പി. എ മുഹമ്മദ് റിയാസ്

ശാഖക്ക് കാവല്‍ നില്‍ക്കാന്‍ തോന്നിയാല്‍ കൂട്ടിന് കെപിസിസി പ്രസിഡന്റ്‌ ഉണ്ടെന്നും റിയാസ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-11-16 10:38:21.0

Published:

16 Nov 2024 3:30 PM IST

പഴയ ഓർമ്മയിലാണ് പോകുന്നതെങ്കിൽ സന്ദീപിന് പറ്റിയ സ്ഥലമാണ് കോൺഗ്രസ്; പി. എ മുഹമ്മദ് റിയാസ്
X

കോട്ടയം: പഴയ ഓർമ്മയിലാണ് പോകുന്നതെങ്കിൽ സന്ദീപ് വാര്യർക്ക് പറ്റിയ സ്ഥലമാണ് കോൺഗ്രസെന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ്. ശാഖക്ക് കാവൽ നിൽക്കണം എന്ന് തോന്നിയാൽ കൂട്ടിന് കെപിസിസി പ്രസിഡന്റ്‌ ഉണ്ടെന്നും റിയാസ് പറഞ്ഞു. സന്ദീപ് വാര്യര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'സന്ദീപ് വാര്യർ മത വർഗീയതയെ ഉപേക്ഷിച്ചാൽ സന്തോഷം. അദ്ദേഹം ബിജെപിയെ ഉപേക്ഷിച്ചതാണോ ബിജെപിയുടെ രാഷ്ട്രീയത്തെ ഉപേക്ഷിച്ചതാണോ എന്ന് അറിയില്ല. ബിജെപിയിൽ ഉണ്ടായിരുന്നപ്പോൾ ചാനൽ ചർച്ചകളിൽൽ പറഞ്ഞ സിഡികൾ കോൺ​ഗ്രസിലും ഉപയോഗിക്കാൻ സാധിക്കും. ഗോൾവാൾക്കറുടെ ഫോട്ടോയിൽ പൂവിട്ട് പൂജിക്കണമെന്ന് തോന്നിയാൽ പ്രതിപക്ഷ നേതാവ് കൂടെയുണ്ട്' എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ഇടതുപക്ഷത്തേക്ക് വരുന്ന കാലത്താണ് സന്ദീപ് പോകുന്നത്. നയവും നിലപാടും വെച്ചാണ് സിപിഎം ആളുകളെ സ്വാഗതം ചെയ്യുന്നതെന്നും ഭൂതകാലം പരിശോധിച്ചല്ല ക്ഷണിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.




TAGS :

Next Story