Quantcast

സി.കൃഷ്ണകുമാറിനെതിരായ പീഡന ആരോപണം: ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലറുടെ തലക്ക് പരിക്കേറ്റു

MediaOne Logo

Web Desk

  • Published:

    27 Aug 2025 2:37 PM IST

സി.കൃഷ്ണകുമാറിനെതിരായ പീഡന ആരോപണം: ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്
X

പാലക്കാട്: ബിജെപി വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാറിനെതിരായ പീഡന ആരോപണത്തില്‍ കോണ്‍ഗ്രസ് നടത്തിയ ബിജെപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പൊലീസ് മര്‍ദനത്തില്‍ കോണ്‍ഗ്രസ് കൌണ്‍സിലറുടെ തലപൊട്ടി. കനത്ത പൊലീസ് സന്നാഹമാണ് ബിജെപി ഓഫീസ് പരിസരത്ത് ഏര്‍പ്പെടുത്തിയത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

പ്രതിഷേധത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലറുടെ തലക്ക് അടിയേറ്റു. പൊലീസ് ജലപീരങ്കി പ്രയോഗിച്ച ശേഷം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

TAGS :

Next Story