ആറന്മുളയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ കുറിപ്പിൽ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ പേര്
തന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി അഞ്ചാം വാർഡ് മെമ്പർ രമാദേവിയും ഭർത്താവ് സുരേന്ദ്രനും ആണെന്നാണ് ബിജവുന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്

പത്തനംതിട്ട: പത്തനംതിട്ട ആറന്മുളയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ കുറിപ്പിൽ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ പേര്. തന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി അഞ്ചാം വാർഡ് മെമ്പർ രമാദേവിയും ഭർത്താവ് സുരേന്ദ്രനും ആണെന്നാണ് ബിജവുന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. ബിജുവും രമാദേവിയും തമ്മിൽ വാടക കെട്ടിടത്തിൻ്റെ പേരിൽ തർക്കം നിലനിന്നിരുന്നു എന്നാണ് വിവരം. ഇന്ന് രാവിലെയാണ് ബിജുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ബിജു നടത്തിയ ഹോട്ടലിനുള്ളിൽ ആണ് മൃതദേഹം കണ്ടത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പഞ്ചായത്തംഗം രമയുടെ കെട്ടിടത്തിലാണ് ബിജു ഹോട്ടൽ നടത്തിയിരുന്നത്.
Next Story
Adjust Story Font
16

