Quantcast

പൂതാടിയിൽ സിപിഎം വിട്ട എ.വി ജയനെ കൂടെ നിർത്താൻ കോൺഗ്രസ് ആലോചന

എ.വി ജയനെ ഒപ്പം നിർത്തിയാൽ പൂതാടിയിൽ ഭരണം പിടിക്കാൻ കഴിയും

MediaOne Logo

Web Desk

  • Updated:

    2026-01-17 06:38:45.0

Published:

17 Jan 2026 10:42 AM IST

പൂതാടിയിൽ സിപിഎം വിട്ട എ.വി ജയനെ കൂടെ നിർത്താൻ കോൺഗ്രസ് ആലോചന
X

വയനാട്: വയനാട് പൂതാടിയിൽ സിപിഎം വിട്ട എ.വി.ജയനെ കൂടെ നിർത്താൻ കോൺഗ്രസ് ആലോചന. എ. വി ജയൻ പാർട്ടി വിട്ടതോടെ പൂതാടി പഞ്ചായത്ത് ഭരണസമിതി ഉൾപ്പെടെ പ്രതിസന്ധിയിലാണ്. ഈ അവസരം ഉപയോഗിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. എ.വി ജയനെ ഒപ്പം നിർത്തിയാൽ പൂതാടിയിൽ ഭരണം പിടിക്കാൻ കഴിയും.

കഴിഞ്ഞ ദിവസമാണ് ജയൻ പാര്‍ട്ടി വിട്ടത്. ജില്ല സമ്മേളനം മുതൽ തന്നെ ഒരു വിഭാഗം വേട്ടയാടുകയാണെന്നായിരുന്നു ജയന്‍റെ ആരോപണം. 'പൂതാടി പഞ്ചായത്ത് അംഗമായി ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റും പാർട്ടിയുടെ സംഘടന സംവിധാനങ്ങളിൽ നിന്ന് മാറി നിൽക്കുകയാണ്. അവഗണനയെ തുടർന്നാണ് മാറി നിൽക്കുന്നത്. സിപിഎം പോലൊരു പാർട്ടി സമൂഹത്തിൽ അനിവാര്യതയാണ്. വർഗീയത ശക്തിപ്പെട്ടിരിക്കുന്ന കാലത്ത് പാർട്ടിയെ ദുർബലപ്പെടുത്തുന്ന ഒന്നും എന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. കോൺഗ്രസ് സമീപിച്ചു. ഞാൻ അവരോട് നന്ദി പറഞ്ഞു. നിലവിൽ മറ്റു പാർട്ടികളിലേക്ക് പോവില്ല. രാഷ്ട്രീയ വനവാസം തീരുമാനിച്ചിട്ടില്ലെന്നും' ജയൻ പറഞ്ഞു.മുൻ പുൽപ്പള്ളി ഏരിയ കമ്മിറ്റി അംഗമായ എ.വി ജയനെ പുൽപ്പള്ളി ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു.



TAGS :

Next Story