Quantcast

ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയതിനെതിരെ കോൺഗ്രസ് പ്രത്യക്ഷ സമരത്തിന്; നാളെ കളക്ട്രേറ്റ് ധർണ

ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയതിനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ തുടങ്ങിയവർ വിമർശനമുന്നയിച്ചിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-07-24 16:22:55.0

Published:

24 July 2022 2:03 PM GMT

ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയതിനെതിരെ കോൺഗ്രസ് പ്രത്യക്ഷ സമരത്തിന്; നാളെ കളക്ട്രേറ്റ് ധർണ
X

ആലപ്പുഴ: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്. ശ്രീറാമിനെ കളക്ടറായി നിയമിച്ച സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നാളെ ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തിൽ രാവിലെ 10 മണിക്ക് കളക്ട്രേറ്റ് ധർണ സംഘടിപ്പിക്കും.

ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയതിനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ തുടങ്ങിയവർ വിമർശനമുന്നയിച്ചിരുന്നു. എന്തിന് ഞങ്ങൾ ആലപ്പുഴക്കാരുടെ തലയിൽ ഇയാളെ കെട്ടിവെക്കുന്നു എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ചോദ്യം. സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്നും ശ്രീറാമിന്റെ നിയമനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഐഎഎസ് തലത്തിൽ നടന്ന അഴിച്ചുപണിയിലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത്. ഇതിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. ബഷീർ കൊല്ലപ്പെട്ട ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ശ്രീറാമിന് ഉണ്ടെന്ന് ഡോക്ടർമാർ പറഞ്ഞ മറവിരോഗവും അന്നത്തെ സിപിഎം നേതാക്കളുടെ വിമർശനങ്ങളും കുത്തിപ്പൊക്കിയാണ് സർക്കാറിനെതിരെ വിമർശനം തുടരുന്നത്.

TAGS :

Next Story