കസ്റ്റഡി മര്‍ദനം: സംസ്ഥാനത്ത് പൊലീസ് സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധം
കസ്റ്റഡി മര്‍ദ്ദനം നിയമസഭയില്‍ കൊണ്ടുവരുമെന്ന് സണ്ണി ജോസഫ് പറഞ്ഞു

തിരുവനന്തപുരം: കസ്റ്റഡി മര്‍ദനത്തില്‍ സംസ്ഥാനത്ത് വിവിധ പോലീസ് സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധം. കുന്നംകുളത്ത് ജനകീയ പ്രതിഷേധ സദസ്സ് കെ.പി.സി. പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്ത് മ്യൂസിയം പോലീസ് സ്റ്റേഷന്‍കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പോലീസിന്റെ കസ്റ്റഡി മര്‍ദ്ദനത്തില്‍ വലിയ പ്രതിഷേധം തീര്‍ക്കുകയാണ് കോണ്‍ഗ്രസ്. സംസ്ഥാന വ്യാപകമായി പോലീസ് സ്റ്റേഷനുകളില്‍ ആയിരുന്നു പ്രതിഷേധം. കുന്നംകുളത്ത് സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സദസ്സ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
കസ്റ്റഡി മര്‍ദ്ദനം നിയമസഭയില്‍ കൊണ്ടുവരുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. മര്‍ദന ദൃശ്യങ്ങള്‍ കാണാത്തയാള്‍ മുഖ്യമന്ത്രി മാത്രമാണെന്ന് കെപിസിസി പ്രസിഡന്റിന്റെ പരിഹാസം.
പോലീസുകാര്‍ പുറത്തിറങ്ങിയാല്‍ മുട്ടുകാല്‍ തല്ലിയൊടിക്കും എന്ന് കെ മുരളീധരന്റെ മുന്നറിയിപ്പ്. പൊലിസുകാരെ സര്‍വീസില്‍നിന്ന് പിരിച്ചുവിടണമെന്നും കെ മുരളീധരന്‍.
മലപ്പുറം വാഴക്കാട് പോലീസ് സ്റ്റേഷന് മുന്നില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. എറണാകുളം പള്ളുരുത്തി പോലീസ് സ്റ്റേഷന്‍ മുമ്പില്‍ നടന്ന പ്രതിഷേധ ഡിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.
Adjust Story Font
16

